‘പുഴു’ സിനിമക്കെതിരെ പരിഹാസകമെന്റുമായി മേജർ രവി!!

നവാഗതയായ രഥീനാ സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം ആണ് പുഴു. ഈ ചിത്രത്തിനെതിരെ നിരവധിപേര് വിമർശനങ്ങളുമായിഎത്തിയിരുന്നു. ഇതിനെതിരെ വിമർശിച്ച രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ കുറിച്ചത് താൻ ഒരു സിനിമ എടുക്കുമെന്നും അതിനു ‘ഒച്ച്’ എന്ന പേര് നൽകുമെന്നുമാണ്. ഇപ്പോൾ ആ വിമർശനകുറിപ്പിന് താഴ് ആയി മേജർ രവിയും സിനിമക്കെതിരെ പരിഹാസ കമ്മെന്റുമായി എത്തിയിരിക്കുകയാണ്. ശ്രീജിത്തിന്റെ ഈ കുറിപ്പുമായി താൻ യോജിക്കുന്നുവെന്നും, താൻ ബോംബയിൽ സംസ്‌കാർ ഭാരതിസെമിനാറിൽ ആണെന്നും താൻ ഒരു പുഴുവിനെയും കണ്ടില്ലെന്നും  പറഞ്ഞു.


അതുപോലെ ചിത്രം ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണ് എന്ന ആരോപണവുമായി രാഹുൽ ഈശ്വറും രംഗത്തു എത്തിയിരുന്നു. ജാതി മാറി വിവാഹം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണൻ ആരെങ്കിലും കൊന്നിട്ടുണ്ടോ എന്നും രാഹുൽ ചൂണ്ടി കാട്ടി.


പുഴു നല്ലൊരു സിനിമയാണ്. മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ചിന്തകളെ കുറിച്ചും വലിയ രീതിയിൽ ചർച്ച നടക്കുന്നുണ്ട്. സമൂഹത്തിന്റെ ആഴത്തിൽ ഉളവാക്കുന്ന ജാതിയ്ക്കെതിരെ വിരൽ ചൂണ്ടിയിരിക്കുകയാണ് ഇത് ചിത്രത്തിന് പ്രശംസാവഹം ആണ്. എന്നാലും ഈ ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങൾ എത്തുന്നുണ്ട്.

Suji