ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായവ്യത്യാസം, എങ്കിലും മുകേഷിനെ വിവാഹം കഴിക്കാനുള്ള കാരണം അത്!

1982 ൽ ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് മുകേഷ്. 250 ൽ പരം ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരം തന്റെ…

Reason behind Methil Devika and Mukesh Marriage

1982 ൽ ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് മുകേഷ്. 250 ൽ പരം ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി കോമഡി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയങ്കരനായ നടനായി മാറുകയായിരുന്നു. നായകൻ ആയും, സഹനടനായും, കൂട്ടുകാരനായുമെല്ലാം മികച്ച കഥാപാത്രങ്ങൾ കാഴ്ചവെച്ച താരം ഇപ്പോൾ അധികവും അച്ഛൻ വേഷങ്ങളിൽ ആണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മാത്രവുമല്ല, താരം ഇപ്പോൾ കൊല്ലം എം എൽ എ കൂടിയാണ്. ആദ്യ വിവാഹം കഴിച്ച സരിതയുമായി വിവാഹബന്ധം വേർപെടുത്തിയ താരം ഇപ്പോൾ നർത്തകിയായ മേതിൽ ദേവികയെ വിവാഹം കഴിച്ച് സമാധാന പരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്.

ഇരുപത്തിരണ്ടു വയസ്സിന്റെ പ്രായവ്യത്യാസം ഉള്ള ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്റെ കാരണം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പഠനത്തിലും നൃത്തത്തിലും മിടുക്കിയായിരുന്നു മേതിൽ ദേവിക. എന്നാൽ ദാമ്പത്യ ജീവിതത്തിൽ വിജയം നേടാൻ താരത്തിന് കഴിഞ്ഞില്ല. ആദ്യ ഭർത്താവുമായുള്ള ദാമ്പത്യ ജീവിതത്തിൽ സ്വരച്ചേർച്ച ഉണ്ടായപ്പോൾ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ മകനുമായി ഒതുങ്ങി കൂടാൻ തീരുമാനിച്ച ദേവികയ്ക്ക് നിരവധി അവസരങ്ങൾ ലഭിക്കുകയായിരുന്നു. ഒരു റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതോടെ മേതിൽ ദേവികയെ ആളുകൾ അറിയാൻ തുടങ്ങി. ഒരു പരിപാടിക്കിടയിൽ വെച്ചാണ് മുകേഷിനെ ദേവിക ആദ്യം കാണുന്നത്. ദേവികയെ അഭിനന്ദിക്കാനായി യെത്തിയപ്പോൾ ആണ് മുകേഷുമായി ആദ്യം സംസാരിക്കുന്നതും. ദേവികയോട് ഭർത്താവിനെയും കുട്ടികളെയും കുറിച്ചൊക്കെ തിരക്കിയപ്പോൾ ആണ് വിവാഹമോചന കാര്യം മുകേഷ് അറിയുന്നതും.

കുറച്ച് നാളുകൾക്ക് ശേഷം മുകേഷിന്റെ ചേച്ചി വിവാഹാലോചനയുമായി ദേവികയുടെ വീട്ടിൽ എത്തുകയായിരുന്നു. ആദ്യം ദേവികയുടെ വീട്ടുകാർ ഈ ബന്ദതോടെ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ വിവാഹമോചനത്തിന്റെ കൈപ്പുനീർ അനുഭവിച്ച മുകേഷ് തനിക്ക് ഒരു ഉത്തമ ജീവിത പങ്കാളി ആയിരിക്കുമെന്ന് ദേവികയ്ക്ക് ഉറപ്പുണ്ടായിരുന്നു. അത് കൊണ്ട് തന്നെ മുകേഷിനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ ദേവികയും ഉറച്ച് നിന്ന്. അങ്ങനെ മകളുടെ നല്ല ഭാവി ഓർത്തപ്പോൾ ദേവികയുടെ വീട്ടുകാരും ഈ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു. ഇന്ന് മുകേഷിന്റെ ജീവിതത്തിൽ നല്ലപാതിയായി ദേവിക കൂടെ തന്നെയുണ്ട്. അതിനു പ്രായമോ ജോലിയോ ഒരു തടസ്സം അല്ല.