തടി കുറച്ച് കൂടുതൽ സുന്ദരിയായതിനു പിന്നിലെ കാരണം തുറന്നു പറഞ്ഞു സുചിത്ര, ആശംസകളുമായി ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

തടി കുറച്ച് കൂടുതൽ സുന്ദരിയായതിനു പിന്നിലെ കാരണം തുറന്നു പറഞ്ഞു സുചിത്ര, ആശംസകളുമായി ആരാധകരും!

Suchitra Nair Makoever

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന സീരിയൽ ആയിരുന്നു വാനമ്പാടി. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയായിരുന്നു കുടുംബ പ്രേക്ഷകർക്ക്. അത്രയേറെ പ്രിയപെട്ടതായിരുന്നു മലയാള കുടുംബ പ്രേക്ഷകർക്ക് പരമ്പരയുടെ കഥയും കഥാപാത്രങ്ങളും. പരമ്പരയിൽ വില്ലത്തി വേഷത്തിൽ എത്തിയിരുന്ന പത്മിനി എന്ന കഥാപാത്രത്തിനോടും ആരാധകർക്ക് ഇഷ്ടവും ഏറെ ആയിരുന്നു. കഥാപാത്രത്തെ അവതരിപ്പിച്ച സുചിത്രയുടെ വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. പരമ്പര കഴിഞ്ഞിട്ടും ആരാധകർക്ക് ഇവരുടെ വിശേഷങ്ങൾ അറിയാൻ താൽപ്പര്യം ഏറെയാണ്.

സുചിത്രയുടെ പെട്ടന്നുണ്ടായ മേക്കോവർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തങ്ങളുടെ ഇഷ്ട്ട നായിക തടി കുറച്ച് കൂടുതൽ സുന്ദരിയായി വന്നതിന്റെ ആകാംക്ഷയിൽ ആണ് ആരാധകരും. പെട്ടന്നുള്ള ഈ രൂപമാറ്റത്തിന്റെ കാരണം അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു ഓരോ ആരാധകരും. ഇപ്പോൾ അതിന്റെ കാരണം സുചിത്ര തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

‘എത്രയും പെട്ടന്ന് മെലിയണം എന്ന ഒറ്റ ലക്ഷ്യമേ ഇപ്പോൾ എനിക്ക് ഉള്ളു. വാമ്പാടിയില്‍ ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിന് വെയിറ്റും വലിയ ശരീരപ്രകൃതവും ആവശ്യമായിരുന്നു. പത്മിനി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ അങ്ങനെയാണ്. എന്റെ പ്രായത്തെക്കാളും ഇരട്ടിപ്രായം സീരിയലിൽ തോന്നിക്കുന്നുണ്ട്. നേരിട്ട് കാണുമ്പോള്‍ ഉള്ളതിനെക്കാള്‍ വണ്ണം ഫ്രെയിമില്‍ തോന്നിക്കും. ഡാന്‍സിന് വേണ്ടിയാണ് ഇപ്പോള്‍ മെലിയാന്‍ തീരുമാനിച്ചത്. വാനമ്പാടി ഷൂട്ട് കഴിഞ്ഞതോടു കൂടി ഞാൻ ഫ്രീ ആയി. അതോടെ എത്രയും പെട്ടന്ന് മെലിയുക എന്നതായി എന്റെ ലക്‌ഷ്യം.

വാനമ്പാടിക്ക് ശേഷം സീരിയൽ അഭിനയത്തിൽ നിന്നും ഇടവേള എടുത്തെങ്കിലും  താരത്തിന് നിരവധി അവസരങ്ങൾ ആണ് ലഭിക്കുന്നത്. ഇപ്പോൾ സിനിമയിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് താരം. ഒരുപാട് നല്ല അവസരങ്ങൾ ഇപ്പോൾ വരുന്നുണ്ടെന്നും അത് കൊണ്ട് തന്നെ ഉടൻ തന്നെ സിനിമയിലേക്കും എത്തുമെന്നാണ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Trending

To Top