ഗര്‍ഭധാരണം എങ്ങനെ എളുപ്പമാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ

വിവാഹം കഴിഞ്ഞ നാളുമുതൽ എല്ലാവരും ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കാറുണ്ട്, എല്ലാവരുടെയും ആഗ്രഹമാണ് ഒരു കുഞ്ഞ് എന്നത്, ഗര്ഭധാരണം എങ്ങനെ എളുപ്പമാക്കാം എന്നുള്ള ചില മാര്ഗങ്ങള് ആണ് താഴെ പറയുന്നത്, സ്ത്രീയും പുരുഷനും ഒരുപോലെ ജോലിയുടെ തിരക്കുകളില്‍പെടുമ്ബോള്‍ ശരിയായ ദാമ്ബത്യം ഇന്ന് പലര്‍ക്കും അന്യമാകുന്നു. ജോലി കഴിഞ്ഞു ഒന്നു വിശ്രമിച്ചാല്‍ മതിയെന്നു കരുതി വീട്ടിലെത്തുമ്ബോള്‍ ശരിയായ ലൈംഗികബന്ധം പോലും സാധ്യമാകില്ല. ജോലിയുടെ സ്വഭാവവും വന്ധ്യതയും തമ്മില്‍ ബന്ധമുണ്ട്. മാനസിക പിരിമുറുക്കം ഗര്‍ഭധാരണത്തിന് തടസമാകുന്നു. അതിനാല്‍ ശാന്തമായ മനസോട് കൂടി വേണം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍.

അണ്ഡവും ബീജവുമായി ചേര്‍ന്ന് സ്്ത്രീ ശരീരത്തില്‍ ബീജസങ്കലനം നടക്കുന്നതിന് കൂടുതല്‍ സാധ്യതയുള്ളത് അണ്ഡോത്പാദനം നടക്കുന്ന ആദ്യത്തെ 24 മണിക്കൂറിനുള്ളിലാണ്. ആര്‍ത്തവചക്രം ക്രമമായവരില്‍ അണ്ഡോല്‍പാദനം നടക്കുന്നത് ഏതാണ്ട് ആര്‍ത്തവാരംഭത്തിനു 14 ദിവസം മുന്‍പാണ്. അതിനാല്‍ ശരിയായ സമയത്തുള്ള ലൈംഗികബന്ധത്തിണ്‍െ്‌റ അഭാവം വന്ധ്യതയുടെ തോതു കൂട്ടുന്നു. പുതുതലമുറ ഏറ്റവും ശ്രദ്ധികേളകണ്ടതും ഇതുതന്നെ. ജോലിയിലെ സമര്‍ദങ്ങളെ ഒഴിവാക്കി നിര്‍ത്തയിട്ടു വേണം ദാമ്ബത്യത്തിലേക്കു പ്രവേശിക്കാന്‍.

വിവാഹ പ്രായം വൈകുന്നത് ഗര്‍ഭധാരണത്തെ ബാധിക്കുന്നുണ്ട്. 30 വയസിനുശേഷം ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയുന്നു. സ്ത്രീകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡത്തിന്റെ ഗുണമേന്മ കുറയുന്നതാണ് ഇതിനു കാരണം. പെണ്‍കുട്ടിക്ക് വിവാഹപ്രായം ഇരുപത്തിയാറ് വയസിനു താഴെയായിരിക്കുന്നതാണ് ഉചിതം. പുരുഷന് മുപ്പതു വയസിനു താഴെയും. പുരുഷനില്‍ ആരോഗ്യമുള്ള ബീജം പ്രായമേറുന്തോറും കുറഞ്ഞുകൊണ്ടിരിക്കും. അതിനാല്‍ സ്ത്രീകളിലും പുരുഷന്മാരിലും വൈകിയുള്ള വിവാഹം ഒഴിവാക്കേണ്ടതുതന്നെയാണ്.

ആദ്യ ആര്‍ത്തവത്തോടു കൂടിതന്നെ മാതൃത്വമെന്ന മഹനീയ കര്‍മത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആരംഭിക്കുന്നു. ബാല്യം മുതല്‍തന്നെ ഗര്‍ഭധാരണം സുഗമമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ പെണ്‍കുട്ടികള്‍ ആരംഭിക്കേണ്ടതാണ്. അമിതവണ്ണം പലപ്പോഴും അണ്ഡോത്പാദനക്രമക്കേടുകള്‍ക്ക് കാരണമാകാം. ഇത് ഭാവിയില്‍ ഗര്‍ഭധാരണത്തെയും ബാധിക്കാം. സ്ത്രീകളില്‍ അമിതവണ്ണമുള്ള ശരീരപ്രകൃതി വന്ധ്യതയ്ക്കുള്ള ആക്കം കൂട്ടാം. അതിനാല്‍ ചെറുപ്പം മുതല്‍തന്നെ വ്യായാമം നിര്‍ബന്ധമാക്കണം. ഭക്ഷണ ക്രമീകരണവും വേണം. ആധുനിക കാലത്ത് പെണ്‍കുട്ടികള്‍ ഫാസ്റ്റ് ഫുഡ് ഭക്ഷണത്തിലാണ് പ്രിയം. ഇതു പലപ്പോഴും അമിത വണ്ണത്തിന് കാരണമാകുന്നു.

Sreekumar R