ധനുഷ്-ഐശ്വര്യ വിവാഹ മോചനം..! മക്കളുടെ കാര്യത്തില്‍ തീരുമാനം!! സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ..!!

സാമന്ത നാഗചൈതന്യ വിവാഹ മോചനത്തിന് ശേഷം ആരാധകരെ ഞെട്ടിച്ച മറ്റൊരു വിവാഹ മോചന വാര്‍ത്തയായിരുന്നു ഐശ്വര്യ ധനുഷ് ദമ്പതികളുടെ വിവാഹ മോചന വാര്‍ത്ത. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനുള്ള കാരണം എന്തായിരുന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരിക്കുന്നത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്ന് ഇരുവരും പറഞ്ഞു എങ്കിലും സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചകളും ഊഹാപോഹങ്ങളുമാണ് ഉയരുന്നത്.

ഇപ്പോഴിതാ ധനുഷ്- ഐശ്വര്യ വിവാഹ മോചനത്തെ കുറിച്ച് ഇരുവരുടെയും അടുത്ത സുഹൃത്ത് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വാര്‍ത്താ കോളങ്ങളില്‍ നിറയുന്നത്. ഒരു പ്രമുഖ മാധ്യമമാണ് ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഐശ്വര്യ ധനുഷ് ദമ്പതികള്‍ വിരാമമിട്ടപ്പോള്‍ അത് ആരാധകര്‍ക്ക് ഞെട്ടല്‍ ഉണ്ടാക്കിയെങ്കിലും ഈ വാര്‍ത്ത തങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയാണ് എന്നാണ് ഇരുവരുടേയും അടുത്ത സുഹത്തുക്കള്‍ പറയുന്നത്. ധനുഷിന്റെ ജോലി തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്നത്തിന്റെ കാരണമെന്നും കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വിവാഹ മോചനത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നുമാണ് സുഹൃത്ത് പറയുന്നത്.

സുഹൃത്തിന്‌റെ ഈ വെളിപ്പെടുത്തല്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ…”ധനുഷ് വര്‍ക്ക്ഹോളിക് ആണ്. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം തന്റെ ജോലിയ്ക്കാണ് മറ്റെന്തിനേക്കാളും ധനുഷ് പ്രാധാന്യം നല്‍കുന്നത്. ധനുഷിന്റെ ജോലിതിരക്കും യാത്രകളും അവരുടെ ദാമ്പത്യ ബന്ധത്തെ പലപ്പോഴും ബാധിച്ചിട്ടുണ്ട്…ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോഴും ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതായിരുന്നു പതിവ്. ”ധനുഷിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം വളരെയധികം സ്വകാര്യത സൂക്ഷിക്കുന്ന വ്യക്തിയാണെന്നത്.

തന്റെ ചുരുക്കം ചില അടുത്ത സുഹൃത്തുക്കളോട് പോലും ധനുഷ് തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പറയാറില്ല. അദ്ദേഹത്തിന്റെ മനസില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും പറയാനാകില്ല. ഐശ്വര്യയുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയാണ് പതിവ്. തന്റെ തകരുന്ന ദാമ്പത്യ ജീവിതത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നു അദ്ദേഹമങ്ങനെ ചെയ്തിരുന്നത്. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ ഇരുവരും വളരെയധികം ബാധിച്ചിരുന്നുവെന്നതും വ്യക്തമാണ്” എന്നും സുഹൃത്ത് പറയുന്നു. അതേസമയം മക്കളുടെ കാര്യത്തില്‍ കോ-പാരന്റിംഗിനാണ് ധനുഷും ഐശ്വര്യയും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

Previous articleഡാൻസ് കളിച്ച് ദുൽഖർ സൽമാൻ വരാനിരിക്കുന്നത് സൂപ്പർ താരങ്ങൾക്കൊപ്പമുള്ള ചിത്രം !
Next articleഞാൻ ഇതുപോലെ ഒരിക്കൽ പോലും നാണം കേട്ടിട്ടില്ല. നടി അഞ്ജു അരവിന്ദ് !!