മഞ്ഞയിൽ കുളിച്ച് റെബേക്ക, വൈറലായി താരത്തിന്റെ ഹാൽദി ചിത്രങ്ങൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

മഞ്ഞയിൽ കുളിച്ച് റെബേക്ക, വൈറലായി താരത്തിന്റെ ഹാൽദി ചിത്രങ്ങൾ

കസ്‍തൂരിമാന്‍ എന്ന പരമ്ബരയില്‍ കാവ്യയായി എത്തിയ  റെബേക്ക പെട്ടെന്നായിരുന്നു പ്രേക്ഷകരുടെ മനം കീഴടക്കിയത്. ചുരുങ്ങിയ ദിവസം കൊണ്ടാണ് റബേക്ക ടെലിവിഷൻ പ്രേഷകരുടെ പ്രിയങ്കരിയായത്. ഇത് റബേക്കയെന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക കണ്ണാടി വെച്ച് പക്വതയുള്ള കാവ്യയെ ആണ്. പരമ്പരയിൽ വലിയ സീരിയസ് കഥാപാത്രത്തെയാണ് റബേക്ക അവതരിപ്പിക്കുന്നതെങ്കിലും യഥാർത്ഥ ജീവിതത്തിൽ ആൾ ഭയങ്കര കുറുമ്പി ആണെന്ന് തന്നെ പറയാം. ഇന്നും കുട്ടിത്തം വിട്ട് മാറാത്ത റബേക്ക എങ്ങനെയാണ് കാവ്യ എന്ന സീരിയസ് വേഷം അവതരിപ്പിച്ച് തകർക്കുന്നതെന്ന് പ്രേക്ഷകർക്ക് ഇന്നും സംശയമാണ്.

കസ്തൂരി മാനിന്റെ ലൊക്കേഷനിൽ വെച്ച് റബേക്ക പങ്കുവെച്ചിരുന്ന ടിക്ക് ടോക്ക് വിഡിയോകൾക്ക് എല്ലാം മികച്ച് സ്വീകരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുള്ളത്. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും ഇതേ കുട്ടിത്വത്തോടെയാണ് റബേക്ക പെരുമാറാറുള്ളതും.  സാമൂഹ്യമാധ്യമത്തിലും നിരവധി ആരാധരുണ്ട് റബേക്കയ്ക്ക്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ താരം വിവാഹം കഴിക്കാൻ പോകുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിയ്ക്കുന്നത്, തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം കാവ്യാ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്.

പിന്നാലെ തന്റെ ഹാൽദി ചിത്രങ്ങൾ പങ്കുവെച്ച് കാവ്യ എത്തിയിരിക്കുകയാണ്, മഞ്ഞയിൽ അതി സുന്ദരി ആയിട്ടാണ് താരം എത്തിയിരിക്കുന്നത്, താരത്തിന്റെ ഹാൽദി ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

Join Our WhatsApp Group

Trending

To Top
Don`t copy text!