പെൺപിള്ളേർക്ക് പറഞ്ഞിരിക്കുന്നത് ലെഫ്റ്റ് ട്രാക്ക് മാത്രം, ഓവർ ടേക്ക് ചെയ്യുമ്പോൾ ‘എനിക്ക് തിരക്കൊന്നുല്ല,ചേട്ടൻ പൊക്കാളൂ’എന്ന് പറയണം;റബേക്ക സന്തോഷിന്റെ പോസ്റ്റ് വൈറലാവുന്നു

സീരിയൽ താരമായ റബേക്ക സന്തോഷിനെ അറിയാത്ത മലയാളികൾ വളരെ കുറവായിരിക്കും. റബേക്ക സന്തോഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ സജീവ ചർച്ചയായി മാറിയിരിക്കുകയാണ്.’ഞാൻ പറയുന്ന സ്റ്റേറ്റ്‌മെന്റ് ശരിയാണെന്ന് തോന്നുന്നുണ്ടോ?’എന്ന ക്യാപ്ഷനോടു കൂടിയാണ്…

സീരിയൽ താരമായ റബേക്ക സന്തോഷിനെ അറിയാത്ത മലയാളികൾ വളരെ കുറവായിരിക്കും. റബേക്ക സന്തോഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ സജീവ ചർച്ചയായി മാറിയിരിക്കുകയാണ്.’ഞാൻ പറയുന്ന സ്റ്റേറ്റ്‌മെന്റ് ശരിയാണെന്ന് തോന്നുന്നുണ്ടോ?’എന്ന ക്യാപ്ഷനോടു കൂടിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

”നമ്മൾ പെൺപിള്ളേർ റോഡിലൂടെ കാർ ഓടിക്കുമ്പോൾ, മാക്‌സിമം വലത്തെ ട്രാക്കിലുടെ ഓടിക്കാതെ, മെല്ലെ പോകാനുള്ള ഇടത്തെ ട്രാക്കിലൂടെ ഓടിക്കണം.ഫാറ്റ് ട്രാക്ക് നാട്ടിലെ ചേട്ടൻമാർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്.കൂടാതെ ചേട്ടന്മാരെ നമ്മൾ ഓവർ ടേക്ക് ചെയ്യാൻ പാടില്ല. അവർ പെൺപിള്ളേരെയാണ് ഓവർ ടേക്ക് ചെയ്യേണ്ടത്.അല്ലാതെ നമ്മളല്ല”

”അഥവാ നമ്മളവരെ ഓവർ ടേക്ക് ചെയ്താൽ അത് വലിയ പ്രശ്‌നമാവും അതുകൊണ്ട് ചേട്ടൻമാർ ഓവർ ടേക്ക് ചെയ്യുമ്പോൾ ‘എനിക്ക് തിരക്കൊന്നുല്ല,ചേട്ടൻ പൊക്കാളൂ’എന്ന് പറയണം, കൂടാതെ നമ്മൾ പെൺപിള്ളേർ ടാക്‌സ് ഒന്നും കൊടുക്കുന്നില്ലല്ലോ? ഇനി അത്യാവശ്യമായി പുറത്ത് പോവുന്നവർ ആണേൽ കുറച്ച് നേരത്തെ ഇറങ്ങി വലതു വശത്തുടെ വളരെ പതുക്കെ പോയാൽ മതി”റബേക്കയ വീഡിയോയിൽ പറയുന്നത് ഇതൊക്കെയാണ്.. എന്നാൽ എന്താണ് കാര്യം എന്ന് പലരും കമന്റായി ചോദിക്കുന്നുണ്ടെങ്കിലും റബേക്ക ഉത്തരം ഒന്നും പറഞ്ഞിട്ടില്ല.