Film News

ഷൂട്ടിങ്ങിനു വേണ്ടി തിരിച്ച് സെറ്റിലെത്തിയപ്പോൾ അത് എന്നിൽ നിന്നും നഷ്ടമാകുമോ എന്നെനിക്ക് തോന്നി – റബേക്ക സന്തോഷ്

rebecca-santhosh

കസ്തൂരിമാൻ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് റെബേക്ക. കാവ്യാ ജീവ ദമ്ബതികളായി എത്തിയ റെബേക്കക്കും ശ്രീരാമിനും ധാരാളം ആരാധകർ ആണുള്ളത്. ഇവരുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ഗ്രൂപ്പ് വളരെ സജീവമായിരുന്നു. റെബേക്കയുടെ പോസ്റ്റുകൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.  ലോകം കോവിഡ് ഭീതിയില്‍ ആയതിനാല്‍ കേരളത്തില്‍ സിനിമ സീരിയല്‍ ഷൂട്ടിംഗുകള്‍ എല്ലാം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.ലോക്കഡൗണിൽ ഇളവ് വന്നതിനെ തുടർന്ന് ഷൂട്ടിംഗ് എല്ലാം ആരഭിക്കുകയും ചെയ്തു.

rebecca

കസ്തൂരിമാനിൽ ഇപ്പോൾ കുഞ്ഞിനെ വരവേൽക്കാൻ നിൽക്കുന്ന കാവ്യയുടെയും ജീവിയുടെയും രംഗങ്ങൾ ആണ് കാണിക്കുന്നത്. കുഞ്ഞിന്റെ വരവിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്. ഈ നിമിഷത്തില്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് പരമ്പരയില്‍ പ്രമേയമാകുന്നത്.  ഏറെ നാളുകൾക്ക് ശേഷം ഷൂട്ടിങ്ങിനെത്തിയപ്പോൾ ഉള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് റെബേക്ക.  ഒരുപാട് നാളുകൾക്ക് ശേഷം ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിഷമവും ടെൻഷനും ഉണ്ടായിരുന്നു എന്ന് റെബേക്ക വ്യക്തമാക്കുന്നു. ഒരുപാട് നാളുകൾക്ക് ശേഷം കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ കാവ്യ തന്നിൽ നിന്നും നഷ്ട്ടമാകുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു എന്ന് റെബേക്ക പറയുന്നു.

rebecca santhosh

എന്നാൽ ആ കഥാപാത്രം തന്നില്‍ സുരക്ഷിത ആണെന്ന് മനസ്സിലായപ്പോള്‍ സന്തോഷം തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ലോക് ഡൗൺ ആയതിനാൽ വീട്ടിൽ ഉണ്ടായ  വിശേഷങ്ങള്‍ സെറ്റിൽ ഉള്ളവരോട്  പറഞ്ഞ് തീര്‍ന്നു കഴിഞ്ഞിട്ടില്ലെന്നും നടി കൂട്ടിചേര്‍ത്തു. ഫോട്ടോഗ്രാഫിയിലും വെബ് സീരീസിലുമൊക്കെയായി ചില പരീക്ഷണങ്ങള്‍ റബേക്ക അടുത്തിടെ നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ റെബേക്ക പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയം ആകാറുണ്ട്.

Trending

To Top
Don`t copy text!