പിറന്നാളിൽ എന്റെ നല്ലപാതിക്കൊപ്പം ലോകം കറങ്ങാനാവുന്നതിൽ സന്തോഷമുണ്ട് ; പിറന്നാൾ ദിനത്തിൽ റേച്ചലിന് സർപ്രൈസ് ഒരുക്കി റൂബൻ

ഒട്ടേറെ ആരാധകരുള്ള താരമാണ് പേളി മാണി. പേളിയെ പോലെ തന്നെ താരത്തിന്റെ സഹോദരി റേച്ചലിനും ആരാധകർ ഏറെയാണ്. കഴിഞ്ഞിടയ്ക്കാണ് റോബനുമായി താരത്തിന്റെ വിവാഹം കഴിഞ്ഞത്. ഫോട്ടോഗ്രാഫർ ആയ റോബനുമായി നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് താരം…

ഒട്ടേറെ ആരാധകരുള്ള താരമാണ് പേളി മാണി. പേളിയെ പോലെ തന്നെ താരത്തിന്റെ സഹോദരി റേച്ചലിനും ആരാധകർ ഏറെയാണ്. കഴിഞ്ഞിടയ്ക്കാണ് റോബനുമായി താരത്തിന്റെ വിവാഹം കഴിഞ്ഞത്. ഫോട്ടോഗ്രാഫർ ആയ റോബനുമായി നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹം കഴിച്ചത്. ഇപ്പോൾ ഇരുവരും പാരീസിൽ ഹണിമൂൺ ആഘോഷമാക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു റേച്ചലിന്റെ പിറന്നാൾ. വിവാഹത്തെ കഴിഞ്ഞുള്ള ആദ്യ പിറന്നാൾ ആയതിനാൽ തന്നെ ഈ പിറന്നാൾ ദിവസം വളരെ സ്പെഷ്യൽ ആയിരുന്നു. ഇന്നിപ്പോൾ പിറന്നാൾ ദിനത്തിൽ ഈഫൽ റൗറിനു മുന്നിൽ നിന്നും ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെയായിരുന്നു. ‘ഇത്തവണത്തെ പിറന്നാളിൽ എന്റെ നല്ലപാതിക്കൊപ്പം ലോകം കറങ്ങാനാവുന്നതിൽ സന്തോഷമുണ്ട്. പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ച് എന്റെ ദിവസം മനോഹരമാക്കിയ എല്ലാവരോടും നന്ദി പറയുന്നു. എല്ലാവരിൽ നിന്നും അകലെയായതിനാൽ എനിക്ക് കുറച്ച് സങ്കടമുണ്ടായിരുന്നു. എന്നാൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം മനോഹരമായ വീഡിയോയാണ് എനിക്കായി ഒരുക്കിയത്. അത് ഫേസ്ബുക്കിലൂടെ പങ്കിടാനായി താൻ ആഗ്രഹിക്കുന്നു. ഇത് എന്റെ ഫീഡിൽ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ഇത് 12 മിനിറ്റിൽ കൂടുതലാണ്. ജീവിതം യഥാർത്ഥവും അനുദിനം കൂടുതൽ കൂടുതൽ സവിശേഷവും മനോഹരവുമാണ്.’ റോബനും ചേർന്ന് ആണ് ആ വീഡിയോ ഒരുക്കിയത്. ഭാര്യയ്ക്കുള്ള റൂബന്റെ സർപ്രൈസ് ഗിഫ്റ് ആയിരുന്നു ആ വീഡിയോ. ഒട്ടേറെ പേരാണ് താരത്തിന് ആശംസയുമായി എത്തിയത്.