ഐഎംഎ ഗ്രൂപ്പ് ഉടമയുടെ വീട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് കണ്ടെടുത്തത് 303 കിലോ വ്യാജ സ്വര്‍ണക്കട്ടികള്‍

കോളിളക്കം സൃഷ്ടിച്ച ഐഎംഎ ജ്വല്ലറി തട്ടിപ്പ് കേസില്‍ പിടിയിലായ ഉമട മന്‍സൂര്‍ ഖാന്റെ ബെംഗുളൂരിലെ വീട്ടിലെ സ്വിമ്മിങ് പൂളിൽ നിന്നും 303 വ്യാജ സ്വർണക്കട്ടികൾ കണ്ടെത്തി.  കെട്ടിടത്തിന്റെ ആറാം നിലയിലുള്ള നീന്തല്‍ക്കുളത്തിന് അടിയിലാണ് 5880 വ്യാജ…

കോളിളക്കം സൃഷ്ടിച്ച ഐഎംഎ ജ്വല്ലറി തട്ടിപ്പ് കേസില്‍ പിടിയിലായ ഉമട മന്‍സൂര്‍ ഖാന്റെ ബെംഗുളൂരിലെ വീട്ടിലെ സ്വിമ്മിങ് പൂളിൽ നിന്നും 303 വ്യാജ സ്വർണക്കട്ടികൾ കണ്ടെത്തി.  കെട്ടിടത്തിന്റെ ആറാം നിലയിലുള്ള നീന്തല്‍ക്കുളത്തിന് അടിയിലാണ് 5880 വ്യാജ സ്വര്‍ണ്ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്.
തട്ടിപ്പു നടത്തി ഇന്ത്യ വിടുംമുന്‍പ് മന്‍സൂര്‍ ഖാന്‍ സ്വിമ്മിങ് പൂളില്‍ ഒളിപ്പിച്ചതാണ് വ്യാജ സ്വര്‍ണ്ണമെന്നാണ് കരുതുന്നത്. ദുബായില്‍ നിന്നും മടങ്ങിയെത്തിയ ഐഎംഎ ജുവല്‍സ് ഉടമ മന്‍സൂറിയെ കഴിഞ്ഞ ദിവം ഡല്‍ഹിയില്‍ നിന്നും അറസറ്റു ചെയ്തിരുന്നു. 2006ലാണ് മുഹമ്മദ് മന്‍സൂര്‍ ഖാന്‍ ഐ മോണിറ്ററി അഡൈ്വസറി (ഐഎംഎ) എന്ന പേരില്‍ കമ്ബനി രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയത്. ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചായിരുന്നു പ്രവര്‍ത്തനം. 14 ശതമാനം മുതല്‍ 18 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കമ്ബനിയിലെ പ്രധാനനിക്ഷേപകര്‍ മുസ്‌ലിംകളായിരുന്നു. മന്‍സൂറിന്റെ 209 കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ചെയ്തു.