വാത്സല്യം സിനിമ പുനരാവിഷ്‌കരിച്ചു! മമ്മൂക്കയുടെ കൈയ്യില്‍ എത്തിയ വീഡിയോ! കൈയ്യടി നേടി ബാലതാരങ്ങള്‍!

കാലങ്ങള്‍ എത്ര കടന്ന് പോയാലും ജനഹൃദയങ്ങളില്‍ എന്നും തങ്ങി നില്‍ക്കുന്ന ചില സിനിമകളുണ്ട്. ആ ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ചിലപ്പോള്‍ നമ്മളില്‍ ഒരാളെ പോലെ പ്രേക്ഷകര്‍ക്ക് തോന്നിപ്പോകുന്ന ചില സിനിമകള്‍. ഇത്തരത്തില്‍ മലയാളികള്‍ ഇന്നും വളരെ ഇഷ്ടത്തോടെ ഓര്‍ക്കുന്ന സിനിമയാണ് 1993ല്‍ പുറത്തിറങ്ങിയ വാത്സല്യം എന്ന സിനിമ. കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള പച്ചയായ കഥ പറഞ്ഞ ഈ സിനിമ മലയാളി കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളില്‍ ഒന്നാണ്.

എ.കെ ലോഹിതദാസ് കഥയെഴുതി കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത സിനിമയാണ് വാത്സല്യം. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയെ വീണ്ടും പുനരാവിഷ്‌കരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കുറച്ച് ബാലതാരങ്ങള്‍.

ഒരു കൂട്ടം കുട്ടികള്‍ ചേര്‍ന്ന് വാത്സല്യം സിനിമയിലെ രംഗങ്ങള്‍ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ്. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നിര്‍മ്മാതാവ് എന്‍. എം ബാദുഷയാണ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

പ്രതിഭാ ശാലികളായ കുട്ടികള്‍ ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം വാത്സല്യം സിനിമ അതേ തറവാട്ടില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും അദ്ദേഹം വീഡിയോ പങ്കുവെച്ച് കുറിച്ചിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുമ്പോള്‍ അതില്‍ അഭിനയിച്ച കഴിവുറ്റ കുട്ടിത്താരങ്ങള്‍ വീഡിയോ പങ്കുവെച്ചതിന് നിര്‍മ്മാതാവ് ബാദുഷയ്ക്ക് നന്ദി അറിയിച്ച് എത്തുകയും ചെയ്തിരുന്നു. നിവേദ്, ദേവനന്ദ എന്നീ കുട്ടികളാണ് അദ്ദേഹത്തിന് നന്ദി അറിയിച്ച് കമന്റ് പങ്കുവെച്ചത്. വീഡിയോ വളരെ നന്നായിട്ടുണ്ടെന്നും.. വീഡിയോ ഒരു ഗ്രൂപ്പില്‍ നിന്ന് കിട്ടി, ഇഷ്ടപ്പെട്ടത് കൊണ്ട് ഷെയര്‍ ചെയ്തു എന്നും അദ്ദേഹം കമന്റിന് മറുപടിയായി കുറിച്ചിരിക്കുന്നു. മാത്രമല്ല..

ഈ വീഡിയോ മമ്മൂട്ടിയ്ക്കും സിദ്ദിഖിനും അയച്ച് കൊടുത്തതായും അദ്ദേഹം അറിയിക്കുന്നുണ്ട്. ഈ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ഓസ്‌കാര്‍ കിട്ടിയ കിട്ടതിന് തുല്യമായ സന്തോഷം ഉണ്ടെന്നുമാണ് കുട്ടിത്താരങ്ങള്‍ അദ്ദേഹത്തിന് നന്ദി അറിയിച്ച് കുറിച്ചിരിക്കുന്നത്. നരേന്ദ്രനാണ് ഈ വീഡിയോയുടെ ക്യാമറമാന്‍, അഖില്‍ മടായിയുടെ സംവിധാനത്തില്‍ ദേവനന്ദ, നിവിന്‍, മാധവ്, നിഹാര, സിയോണ, ജാന്‍വി, നിഹാരിക, റിയാന്‍, അനായി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. വാത്സല്യം സിനിമയുടെ സംവിധാകനായ പ്രിയപ്പെട്ട നടന്‍ കൊച്ചില്‍ ഹനീഫയ്ക്ക് വേണ്ടിയുള്ള അനുസ്മരണത്തിന്റെ ഭാഗമായാണ് ഈ വീഡിയോ ഒരുക്കിയത്.

Previous articleവിദ്യാര്‍ത്ഥികള്‍ക്കൊപ്പം മനോഹരമായി നൃത്തം ചെയ്ത് അധ്യാപിക; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Next articleഅമ്മയുടെ മരണം, കിടപ്പിലായിരുന്ന അച്ഛന്‍! ഒന്നും അറിയാത്ത അനിയന്‍!! സാജന്റെ ചിരിക്കുന്ന മുഖത്തിന് പിന്നിലെ സങ്കട കടല്‍!!