പ്രണയിക്കുന്നവർക്ക് റീൽ ചലഞ്ചുമായി അനിഖയുടെ ‘ഓ മൈ ഡാർലിംഗ്’

പ്രണയിക്കുന്നവർക്ക് റീൽ ചലഞ്ചുമായി ഓ മൈ ഡാർലിംഗ് സിനിമയുടെ അണിയറപ്രവർത്തകർ. അനിഖ സുരേന്ദ്രൻ കേന്ദ്ര കഥാപാത്രമായ ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലെ ടീസർ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഈ ടീസറിലെ ഒരു രംഗം പുനരാവിഷ്‌കരിക്കുക എന്നതാണ് ചലഞ്ച്. ചലഞ്ചിൽ വിജയിക്കുന്നവർക്ക് ഫെബ്രുവരി 14 വാലെന്റൈൻസ് ഡേയ്ക്ക് സ്പെഷ്യൽ പ്രോഗ്രാമിൽ അതിഥികൾ ആകാൻ അവസരം ലഭിക്കുന്നതാണ്.

ഓ മൈ ഡാർലിംഗിന്റെ ഈ ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും സിനിമയുടെ ഫ്രീ ടിക്കറ്റ് ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കുന്ന 100 പേർക്ക് ഓ മൈ ഡാർലിങ് ടീമിനോടൊപ്പം കൊച്ചി ക്രൗൺ പ്ലാസയിൽ വെച്ച് വാലന്റൈൻസ് ദിനത്തിലെ പ്രത്യേക ഡിന്നറിൽ അതിഥിയാകാനുള്ള അവസരവും ലഭിക്കുന്നതാണ്.  മത്സരത്തിൽ പങ്കെടുക്കുന്നവർ #OhMyDarlingReelsChallenge #OhMyDarlingMovie എന്ന ടാഗുകൾ ഉപയോഗിക്കേണ്ടതാണ്.


ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ഓ മൈ ഡാർളിംഗ് ജിനീഷ് കെ ജോയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് സിനിമയിിലെ മറ്റ് കഥാപാത്രങ്ങൾ.

Previous article‘നമ്മൾ അത്ര ക്‌ളീൻ അല്ല”; രേഖയുടെ സെൻസറിങ് പൂർത്തിയായി
Next articleഇരട്ടയിലെ ‘പുതുതായൊരിത്’ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു