പ്രണയിക്കുന്നവർക്ക് റീൽ ചലഞ്ചുമായി ഓ മൈ ഡാർലിംഗ് സിനിമയുടെ അണിയറപ്രവർത്തകർ. അനിഖ സുരേന്ദ്രൻ കേന്ദ്ര കഥാപാത്രമായ ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലെ ടീസർ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഈ ടീസറിലെ ഒരു രംഗം പുനരാവിഷ്‌കരിക്കുക എന്നതാണ് ചലഞ്ച്. ചലഞ്ചിൽ വിജയിക്കുന്നവർക്ക് ഫെബ്രുവരി 14 വാലെന്റൈൻസ് ഡേയ്ക്ക് സ്പെഷ്യൽ പ്രോഗ്രാമിൽ അതിഥികൾ ആകാൻ അവസരം ലഭിക്കുന്നതാണ്.
ഓ മൈ ഡാർലിംഗിന്റെ ഈ ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും സിനിമയുടെ ഫ്രീ ടിക്കറ്റ് ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കുന്ന 100 പേർക്ക് ഓ മൈ ഡാർലിങ് ടീമിനോടൊപ്പം കൊച്ചി ക്രൗൺ പ്ലാസയിൽ വെച്ച് വാലന്റൈൻസ് ദിനത്തിലെ പ്രത്യേക ഡിന്നറിൽ അതിഥിയാകാനുള്ള അവസരവും ലഭിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ #OhMyDarlingReelsChallenge #OhMyDarlingMovie എന്ന ടാഗുകൾ ഉപയോഗിക്കേണ്ടതാണ്.
ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ഓ മൈ ഡാർളിംഗ് ജിനീഷ് കെ ജോയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് സിനിമയിിലെ മറ്റ് കഥാപാത്രങ്ങൾ.
മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…
നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…
വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…