നടി റീനു മാത്യുസിന്റെ പ്രായം അറിഞ്ഞു അമ്പരന്നു ആരാധകർ; ഫീമെയിൽ മമ്മൂട്ടിയോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയും!

Reenu-Mathews-Real-Age
Reenu-Mathews-Real-Age

ഇമ്മാനുവല്‍ എന്ന ലാല്‍ ജോസ് സംവിധാനം ചെയ്ത് ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നായികയാണ് റീനു മാത്യുസ്. മമ്മൂട്ടിക്കൊപ്പം ആയിരുന്നു താരത്തിന്റെ അരങ്ങേറ്റവും. എയർ ഹോസ്റ്റസ് ആയ താരം ഇമ്മാന്വലിനു ശേഷം വേറെയും ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ ഈ  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിനെ കുറിച്ചുള്ള സംസാരമാണ് സോഷ്യൽ മീഡിയയിൽ. താരത്തിന്റെ പ്രായം തന്നെയാണ് സംസാര വിഷയവും. താരത്തിന്റെ പ്രായം ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ആരാധകർക്ക് ലഭിക്കുന്നത് 52 വയസ് എന്ന റിസൾട്ട് ആണ്. ഇത് കണ്ടതോടെ ആരാധകർ ആകെ സംശയത്തിൽ ആണ്. അത് തന്നെയാണ് ഈ ചർച്ചയ്ക്കുള്ള കാരണവും.

Reenu-Mathews-Hot-Photos-3
Reenu-Mathews-Hot-Photos-3

റീമു മാത്യൂസിന്റെ പ്രായത്തെക്കുറിച്ചുള്ള മീമുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ സംശയം തീര്‍ക്കാന്‍ ​ഗൂ​ഗിളില്‍ സര്‍ച്ച്‌ ചെയ്തവര്‍ നിരവധിയാണ്. എന്നാല്‍ വിക്കിപീഡിയ പേജില്‍ വയസ് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഗൂഗിള്‍ ചെയ്യുമ്ബോള്‍ വരുന്ന വിവരങ്ങളില്‍ റീനുവിന്റെ പ്രായം കാണിക്കുന്നത് 52 എന്നാണ്. വിശ്വാസം വരാത്ത ചിലരാണ് താരത്തോട് നേരിട്ട് പ്രായം തിരക്കിയത്. സംശയം രൂക്ഷമായതോടെ താരം തന്നെ ഇതിനുള്ള മറുപടിയുമായി എത്തുകയും ചെയ്തു.

Reenu Mathews Age
Reenu Mathews Age

ഗൂഗിൾ പറയുന്ന വിവരം തെറ്റാണെന്നും അതിലെ പ്രായത്തേക്കാൾ താഴെയാണ് തന്റെ പ്രായമെന്നും ആണ് റീനു ആരാധകരുടെ സംശയത്തിനുള്ള മറുപടി നൽകിയത്. എന്നാൽ താരം പ്രായം എത്രയെന്നു വെളിപ്പെടുത്തിയതുമില്ലായിരുന്നു. രണ്ടു വര്‍ഷമായി ഗൂഗിള്‍ ജി 52ല്‍ സ്റ്റക്ക് ആണെന്നും താരം രസകരമായി മറുപടി നല്‍കി.

Reenu Mathew Instagram
Reenu Mathew Instagram

സിനിമയിൽ നിറഞ്ഞു നിൽക്കാറില്ലെങ്കിലും റീനു എത്തുക ശക്തമായ കഥാപാത്രങ്ങളെ കൊണ്ട് മാത്രമാകും. അത് കൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കാനും റീനുവിന്കഴിയുന്നുണ്ട്. എന്നും എപ്പോഴും, സപ്തമശ്രീ തസ്ക്കര, പ്രെയ്സ് ദ് ലോര്‍ഡ് തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍. താരത്തിന്റെ ഇനിയും നല്ല ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

Previous articleവിവാദങ്ങൾക്കൊടുവിൽ മഞ്ജുവും സുനിച്ചനും വേർപിരിയുന്നു? താരത്തിന്റെ പോസ്റ്റ് വൈറൽ!
Next articleവൈറലായി റിമ കല്ലിങ്കലിന്റെ ഹോട്ട് ലുക്ക് ഫോട്ടോഷൂട്ട്!