News

.in തെരഞ്ഞെടുക്കൂ; രാജ്യത്തിന്റെ ഈ പോരാട്ടത്തില്‍ നമുക്കും കൈകോര്‍ക്കാം

കൊവിഡ്-19 മഹാമാരി ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിടിച്ചുനിര്‍ത്തിയ അവസ്ഥയാണ്. ഇന്ത്യയിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദൃശ്യമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തീര്‍ത്തും അരക്ഷിതമായ ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. വ്യവസായങ്ങള്‍ക്ക് ഉത്തേജനം നല്‍കി സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്താനുള്ള നീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
ഓണ്‍ലൈന്‍ സംരംഭങ്ങളുടെ പ്രാധാന്യം ഈ കൊറോണക്കാലം നമുക്ക് മുന്നില്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരം അല്ലെങ്കില്‍ പോലും ഏതൊരു ബിസിനസ്സ് സംരംഭത്തിനും വെബ്‌സൈറ്റ് ഉള്‍പ്പെടെയുള്ളവ അടിസ്ഥാന ഘടകമായി മാറിയിട്ടുണ്ട്. ഇതുവഴി രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനുള്ള പ്രയത്‌നങ്ങളില്‍ നിങ്ങള്‍ക്കും പങ്കാളിയാകാന്‍ സാധിക്കും.
ഇതിനായി വെബ്‌സൈറ്റുകളുടെ ഡൊമെയിന്‍ നെയിം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ ഡൊമെയിന്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. അതായത് .in ഡൊമെയിന്‍ രജിസ്‌ട്രേഷന്‍ വഴി ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ ഫണ്ടിലേക്കാണ് പോകുന്നത്. കൊറോണാവൈറസിന് എതിരായ പോരാട്ടം ഒരു വശത്ത് ഊര്‍ജ്ജിതമാക്കുമ്പോള്‍ മറുഭാഗത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയാതെ കാത്തുസൂക്ഷിക്കാനുള്ള കഠിനപ്രയ്തനത്തിലാണ് സര്‍ക്കാര്‍. ഈ നിമിഷത്തില്‍ ഓരോ .in ഡൊമെയിന്‍ രജിസ്‌ട്രേഷനും ചെറിയ മാറ്റം സൃഷ്ടിക്കും.

Trending

To Top
Don`t copy text!