Film News

ആ ബസ്സിൽ ഒരുപാട് യാത്രക്കാർ ഉണ്ടായിരുന്നു; പക്ഷെ ആരും അതിനോട് പ്രതികരിച്ചില്ല !! കുട്ടികാലത്ത് ബസ്സിലെ കിളിയിൽ നിന്നും നേരിട്ട മോശം അനുഭവം വ്യക്തമാക്കി രജിഷ

rejisha-vijyan

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതമായ നടിയാണ് രജിഷ വിജയൻ, ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി സിനിമകൾ രാജിഷ ചെയ്തു, നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ആണ് രജീഷ കൂടുതലായും തിരഞ്ഞെടുക്കുന്നത്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് രജീഷ, ഇപ്പോൾ തമിഴിലും താരം അഭിനയിക്കുവാൻ പോകുകയാണ്, ധനുഷിന്റെ നായികയായിട്ടാണ് രജീഷ തമിഴിൽ അരങ്ങേറുന്നത്.

ഇപ്പോൾ രാജിഷ തന്റെ പ്ലസ് ടു കാലഘട്ടത്തിൽ താൻ നേരിട്ട ഒരനുഭവം വെളിപ്പെടുത്തുകയാണ്. സ്കൂളിൽ നിന്നും വൈകിട്ട് വീട്ടിലേക്ക് പോകുമ്പോൾ ബസ്സിൽ വെച്ചുണ്ടായ ഒരനുഭവം ആണ് രാജിഷ തുറന്നു പറയുന്നത്. വൈകുന്നേരങ്ങളിൽ പൊതുവെ ബസ്സുകളിൽ നല്ല തിരക്കായിരിക്കും. ഞാൻ ബസ്സിൽ കയറി പുറകിലത്തെ വാതിലിന്റെ അടുത്തേക്ക് ചെന്നു, അവിടെ ഒരു കുട്ടി നിൽപ്പുണ്ടായിരുന്നു, മൂന്നിലോ നാലിലോ പഠിക്കുന്ന ഒരു കുട്ടി ആണ്.

ബസ്സിന്റെ കമ്പിയിൽ പിടിച്ച് കൊണ്ടായിരുന്നു ആ കുട്ടി നിന്നത്, ബസ്സിന്റെ താഴെ കിളിയും നിൽപ്പുണ്ടായിരുന്നു, ആ കുട്ടി വളരെ പേടിച്ച് നിൽക്കുന്നതായി ഞാൻ കണ്ടു, ഇത്രയും ആളുകൾ ഉള്ള ബസ്സിൽ ആ കുട്ടി പേടിച്ച് നിൽക്കുന്നത് എന്തിനാണെന്ന് അറിയുവാൻ ഞാൻ അവളെ സൂക്ഷിച്ച് ഒന്ന് നോക്കി, അപ്പോഴാണ് ഞാൻ ആ കാഴ്ച്ച കണ്ടത്. സ്റ്റെപ്പില്‍ നില്‍ക്കുന്ന കിളി കമ്ബിക്ക് ഇടയില്‍ കൂടി കൊച്ചു കുട്ടിയുടെ പാവാടയുടെ ഇടയിലൂടെ കാലില്‍ തൊട്ടുകൊണ്ട് ഇരിക്കുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ആ കൊച്ചു കുട്ടി പകച്ചു നില്‍കുകയിരുന്നു.

rejisha 10

അതിന്റെ തൊട്ടടുത്ത് കുറെ സ്ത്രീകൾ ഉണ്ടായിരുന്നു, അവർ ഇത് കണ്ടിട്ടും ഒന്നും പ്രതികരിക്കാതെ ഇരിക്കയായിരുന്നു. പെട്ടെന്ന് ഞാൻ അയാളോട് ദേഷ്യപ്പെട്ടു, അപ്പോൾ അയാൾ ഒന്നും അറിയാത്ത പോലെ എന്നോട് കാര്യം തിരക്കുവാൻ വന്നു, ദേഷ്യം വന്ന ഞാൻ അയാളുടെ ചെകിടത്ത് ഒരെണ്ണം കൊടുത്തു, പിന്നീട് ആളുകൾ അയാളെ ഇറക്കി വിട്ടെന്നും. ബസ്‌സ്റ്റോപ് എത്തിയപ്പോൾ കുട്ടിയുടെ അമ്മയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞുവെന്നും റെജിഷ പറയുന്നു.

Trending

To Top
Don`t copy text!