ബിഗ്‌ബോസിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് !! സൈക്കാട്രിസ്റ്റാകാൻ ഒരുങ്ങി രജിത്കുമാർ

ബിഗ്‌ബോസ്  ടുവിൽ ഏറ്റവും അധികം ആരാധകർ ഉള്ള ഒരു താരം ആയിരുന്നു ഡോക്ടർ രജിത്കുമാർ , ഇപ്പോൾ രജിത് കുമാർ താത്കാലികമായി ഷോയിൽ നിന്നും പുറത്താക്കപെട്ടിരിക്കുകയാണ്.  ആരും പ്രതീക്ഷിക്കാതെയാണ് രജിത് കുമാർ ഷോയിൽ നിന്നും…

rejith-kumar

ബിഗ്‌ബോസ്  ടുവിൽ ഏറ്റവും അധികം ആരാധകർ ഉള്ള ഒരു താരം ആയിരുന്നു ഡോക്ടർ രജിത്കുമാർ , ഇപ്പോൾ രജിത് കുമാർ താത്കാലികമായി ഷോയിൽ നിന്നും പുറത്താക്കപെട്ടിരിക്കുകയാണ്.  ആരും പ്രതീക്ഷിക്കാതെയാണ് രജിത് കുമാർ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്. ബിഗ്‌ബോസിലെ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതായിരുന്നു രജിത് പുറത്ത് പോകാനുള്ള കാരണം.

ഇപ്പോൾ പുറത്ത് വരുന്ന വാർത്ത രജിത് കുമാർ സിനിമയിലേക്ക് എത്തുന്നു എന്ന വാർത്തയാണ്. ആലപ്പി അഷറഫിന്റെ കഥാതിരക്കഥയില്‍ പെക്‌സന്‍ അംബ്രോസ് എന്ന യുവ സംവിധായകന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ക്രേസി ടാസ്‌ക് ‘ല്‍ രജിത് കുമാറും പ്രധാനവേഷത്തില്‍ എത്തുന്നു. ഒരു സൈക്കാട്രിസ്റ്റിന്റെ വേഷമാണ് രജിത് ഈ സിനിമയിൽ ചെയ്യുന്നത്.

rejith kumar

കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. പുതുമുഖങ്ങള്‍ക്ക് അവസരങ്ങളും കൊടുക്കുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കുമെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. മെന്റല്‍ അസൈലത്തില്‍ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിലെ ഒരു സൈക്കാട്രിസ്റ്റിന്റെ ക്യാരക്ടര്‍ വേഷമാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്നും ആലപ്പി അഷ്‌റഫ് കുറിച്ചു.

https://www.facebook.com/photo.php?fbid=3391729110843285&set=a.100118006671095&type=3