ഞാൻ ആഗ്രഹിച്ച പോലൊരു കാര്യമാണ് നടന്നത്, കൃഷ്ണപ്രഭയ്‌ക്കൊപ്പമുള്ള വിവാഹ ഫോട്ടോയെക്കുറിച്ച് രജിത് കുമാര്‍

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രജിത് കുമാറിന്റെയും കൃഷ്ണപ്രഭയുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് . ഇരുവരും വിവാഹിതരായി എന്ന് ചിത്രങ്ങൾക്ക് പിന്നാലെ വാർത്തയും എത്തി, ആരെയും വിവാഹ അറിയിക്കാതെ രഹസ്യമായി എന്ത് കൊണ്ടാണ്…

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രജിത് കുമാറിന്റെയും കൃഷ്ണപ്രഭയുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് . ഇരുവരും വിവാഹിതരായി എന്ന് ചിത്രങ്ങൾക്ക് പിന്നാലെ വാർത്തയും എത്തി, ആരെയും വിവാഹ അറിയിക്കാതെ രഹസ്യമായി എന്ത് കൊണ്ടാണ് വിവാഹം നടത്തിയത് എന്നൊക്കെ താരങ്ങളോട് ആരാധകർ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഞങ്ങൾ വിവാഹം ചെയ്തിട്ടില്ല എന്നും ഇതൊരു പരമ്പരയുടെ പ്രോമോ ചിത്രങ്ങൾ ആയിരുന്നു എന്നും വെളിപ്പെടുത്തി കൃഷ്ണപ്രഭ എത്തിയത്.

തന്നെ ഒരുപാട് പേർ വിളിച്ചിരുന്നു എന്നും അതിൽ പലരും എന്നോട് പരാതി പറഞ്ഞു എന്നും കൃഷണപ്രഭ വ്യകത്മാക്കി. എന്നാൽ തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് രജിത് കുമാർ ഇപ്പോൾ. അടുത്തിടെയായിരുന്നു രജിത് കുമാര്‍ വിവാഹത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയത്.

താന്‍ വിവാഹിതനായേക്കുമെന്നും കുറച്ച് നിബന്ധനകളുണ്ടെന്നും, ഇങ്ങനെയൊരാളെ ലഭിച്ചാല്‍ വിവാഹം ഉണ്ടാവുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് ശേഷമായാണ് വിവാഹഫോട്ടോയും പുറത്തുവന്നത്. അഭിനേത്രിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയെ രജിത് കുമാര്‍ വിവാഹം ചെയ്‌തോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്.