വിൻസി അലോഷ്യസും ഉണ്ണി ലാലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് രേഖ. തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്‌സ അവതരിപ്പിക്കുന്ന രേഖ എന്ന സിനിമയുടെ സെൻസറിങ് പൂർത്തിയായി അറിയിക്കുകയാണ് നിർമ്മാതാക്കൾ. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജിതിൻ ഐസക് തോമസാണ്. ടൈറ്റിൽ കഥാപാത്രമായ രേഖയായി എത്തുന്നത് വിൻസി അലോഷ്യസാണ്. പ്രമലത തൈനേരി,രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.ചിത്രം ഫെബ്രുവരി 10 ന് ആണ് റിലീസ് ചെയ്യുന്നത്.
സംവിധായകൻ ജിതിൻ തന്നെയാണ് സിനിമയുടെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. രേഖ തിയേറ്ററുകളിൽ എത്തിക്കുന്നത് അമിസാറാ പ്രൊഡക്ഷൻസാണ്. നെറ്റ്ഫ്‌ലിക്‌സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്.എബ്രഹാം ജോസഫാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത് നിർവഹിക്കുന്നു.എസ് സോമശേഖർ, കൽരാമൻ, കല്യാൺ സുബ്രമണ്യൻ എന്നിവരാണ് രേഖയുടെ സഹനിർമ്മാതാക്കൾ.
മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…
നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…
വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…