രേഖ കൊണ്ടുവന്ന വിവാഹ ആലോചന, എന്നാൽ ഒരിടത്തും രേഖ ഇല്ല!

കഴിഞ്ഞ ദിവസം ആണ്സീരിയൽ താരങ്ങൾ ആയ യുവ കൃഷ്ണയും മൃദുലയും തമ്മിൽ വിവാഹിതർ ആയത്. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം അടുത്തുള്ള ഹോട്ടലിൽ വെച്ച് സൽക്കാരവും നടന്നിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ്…

കഴിഞ്ഞ ദിവസം ആണ്സീരിയൽ താരങ്ങൾ ആയ യുവ കൃഷ്ണയും മൃദുലയും തമ്മിൽ വിവാഹിതർ ആയത്. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം അടുത്തുള്ള ഹോട്ടലിൽ വെച്ച് സൽക്കാരവും നടന്നിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ വികാസ് ആണ് മൃദുലയെ അണിയിച്ചൊരുക്കിയത്. ആദ്യം അമ്പലത്തിൽ വെച്ച് താലികെട്ടും അതിനു ശേഷം ഹോട്ടലിൽ വെച്ച് വിരുന്നും ആയിരുന്നു. വിവാഹത്തിനു മൃദുല അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. ആദ്യം താലികെട്ട് സമയത്ത് സെറ്റ് സാരിയും അത് കഴിഞ്ഞു വിരുന്നിൽ പട്ടുസാരിയും ആണ് മൃദുല ധരിച്ചത്. ഈ സമയത്ത് താരം അണിഞ്ഞ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. താലികെട്ടിനു ശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച ദമ്പതികൾ തങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സംസാരിച്ച് തുടങ്ങിയത്.

mridula and yuva
mridula and yuva

വിവാഹാഘോഷത്തിന്റെ ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ആരാധകർ എല്ലാം ഒന്നടങ്കം ചോദിച്ച ഒരു ചോദ്യം ആയിരുന്നു രേഖ ചേച്ചി എവിടെ, രേഖ ചേച്ചിയെ കണ്ടില്ലല്ലോ, ചേച്ചിയെ വിവാഹത്തിന് ക്ഷണിച്ചില്ല എന്ന് തുടങ്ങിയുള്ള ചോദ്യങ്ങൾ. ഈ ചോദ്യം ചോദിക്കാൻ  കാരണവും ഉണ്ട്. രേഖ വഴിയാണ് ഞങ്ങൾക്ക് രണ്ടു പേർക്കും വിവാഹാലോചന വന്നത് എന്ന് യുവാവും മൃദുലയും പലപ്പോഴും പൊതു വേദികളിൽ പറഞ്ഞിരുന്നു. വീട്ടിൽ വിവാഹാലോചന നടക്കുന്ന സമയത്ത് ചേച്ചിയാണ് എന്നോട് മൃദുലയുടെ കാര്യം പറഞ്ഞതെന്ന് യുവയും യുവയുടെ കാര്യം പറഞ്ഞത് രേഖ ചേച്ചിയും ആണെന്ന് മൃദുലയും പറഞ്ഞിരുന്നു. രേഖയുടെ അടുത്ത സുഹൃത്തുക്കൾ ആണ് യുവയും മൃദുലയും.

Rekha behind the marriage of Mridula Vijay and Yuva
Rekha behind the marriage of Mridula Vijay and Yuva

എന്നാൽ നാല് ദിവസങ്ങളിൽ ആയി നടന്ന ഇവരുടെ വിവാഹത്തിൽ ഒരിക്കൽ പോലും രേഖ വന്നതിന്റെ ചിത്രങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ കാണാത്തതിനെ തുടർന്നാണ് ആരാധകർ ഈ ഒരു ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ചടങ്ങിയിൽ നിറഞ്ഞു നിൽക്കേണ്ട രേഖ എത്തിയതിന്റെ ഒരു ഫോട്ടോയും പുറത്ത് വന്നിട്ടില്ല. സഹതാരങ്ങളുടെ വിവാഹത്തിനും മറ്റ് വിശേഷ ദിവസങ്ങളിലും ആശംസകൾ അറിയിച്ച് എത്തുന്ന രേഖയും ഇവർക്ക് ആശംസകൾ അറിയിച്ച് കൊണ്ടുള്ള സന്ദേശങ്ങൾ ഒന്നും തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതിരുന്നതും സംശയത്തിന് വഴിതെളിച്ചു. ഇതോടെ യുവയും മൃദുലയും രേഖയുമായി പിണക്കത്തിൽ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.