തന്റെ സ്വകാര്യ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ദുരവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് രേഖ രതീഷ്

മലയാളികളായ കുടുബ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നായികയാണ് രേഖ രതീഷ്, പരസ്പരം എന്ന സീരിയലിലെ പദ്മാവതി എന്ന ശ്രേധേയ കഥാപാത്രമാണ് രേഖയെ ഏറ്റവും വലിയ പ്രശസ്തിയിലേക്കെത്തിച്ചത് . സീരിയലില്‍ ഉത്തമ പത്‌നിയും, നാല് മക്കളുടെ…

Rekha-Ratheeshnew01

മലയാളികളായ കുടുബ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നായികയാണ് രേഖ രതീഷ്, പരസ്പരം എന്ന സീരിയലിലെ പദ്മാവതി എന്ന ശ്രേധേയ കഥാപാത്രമാണ് രേഖയെ ഏറ്റവും വലിയ പ്രശസ്തിയിലേക്കെത്തിച്ചത് . സീരിയലില്‍ ഉത്തമ പത്‌നിയും, നാല് മക്കളുടെ അമ്മയുമൊക്കെയാണ് രേഖ. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇപ്പോള്‍ തീര്‍ത്തും ഒറ്റയ്ക്കാണ്. അയന്‍ എന്ന മകന്‍ ഉണ്ട്. സിനിമാ ലോകത്ത് നിന്നും  സീരിയൽ ലോകത്തിലേക്കെത്തിയ അഭിനേത്രിയാണ് രേഖ. ഇപ്പോളിതാ താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും വളരെ പ്രധാനമായും താൻ നേരിട്ട വലിയ  പ്രതിസന്ധിയെ കുറിച്ചും മനസ്സ് തുറക്കുകയാണ്.സിംഗിള്‍ മദറായത് കൊണ്ട് തന്നെ  മകന്‍ ചെറുപ്പമായിരുന്നപ്പോഴൊക്കെ നന്നായി ബുദ്ധിമുട്ടിയെന്നും അപ്പോളൊക്കെ വലിയ പ്രതിസന്ധികൾ വന്നു ചേർന്നെന്നും താരം പറയുന്നു.പക്ഷെ എന്നാൽ ആ അവസ്ഥയ്ക്കൊക്കെ വലിയ മാറ്റം വന്നു ചേർന്നുവെന്ന് താരം വ്യക്തമാക്കുന്നു.

Rekha-Ratheesh.new`1
Rekha-Ratheesh.new`1

രേഖ രതീഷിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ……

ഇപ്പോള്‍ മകന്‍ അയാന് പത്തു വയസ്സായി. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. ബുദ്ധിമുട്ടിന്റെ കാലമൊക്കെ കഴിഞ്ഞു. അവനെ നോക്കാന്‍ ഒരു അമ്മ ഉണ്ടായിരുന്നു. അവന്‍ ചെറുതായിരുന്നപ്പോള്‍ ഞാന്‍ വളരെയധികം ബുദ്ധിമുട്ടി. അവനെ വീട്ടിലാക്കി ഷൂട്ടിങ്ങിന് പോയാല്‍ തിരിച്ചു എത്തുന്നതു വരെ വലിയ വിഷമമാണ്.എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എല്ലാവര്‍ക്കും എല്ലാം അറിയുന്നതാണല്ലോ.ഒരു കുടുംബിനി ആയിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ എനിക്ക് അതു വിധിച്ചിട്ടില്ലായിരുന്നു, അഭിനയത്തിന്റെ തുടക്കത്തി മനസ്സില്‍ അഭിനയമോഹം ഇല്ലായിരുന്നുവെന്നാണ് താരം പറയുന്നത്.

Rekha Ratheesh3
Rekha Ratheesh3

രേഖയെ സീരിയൽ രംഗത്തിലേക്ക് കൊണ്ട് വരുന്നത് ക്യാപ്റ്റന്‍ രാജുവായിരുന്നു ചെറുപ്പത്തില്‍ അഭിനയമോഹം ഉണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ രാജു അങ്കിള്‍ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആയിരുന്നു. അദ്ദേഹത്തിന്റെ സീരിയലിലൂടെയാണ് എത്തുന്നത്.രാജു അങ്കിളിന്റെ പുതിയ സീരിയലിനു വേണ്ടി നായികയെ അന്വേഷിക്കുന്ന സമയമായിരുന്നു. ‘രതീഷേ മോള്‍ ഉണ്ടല്ലോ, നമുക്കൊന്ന് ശ്രമിച്ചു നോക്കിയാലോ’ എന്ന് അദ്ദേഹം അച്ഛനോട് ചോദിച്ചു. അങ്ങനെ സ്‌ക്രീന്‍ ടെസ്റ്റ് നടത്തി. അതു ശരിയായി. അങ്ങനെയാണ് അഭിനയിക്കാന്‍ തുടങ്ങുന്നത്. പതിനാലാം വയസ്സില്‍ ആയിരുന്നു അത്. ഇപ്പോള്‍ അഭിനയം എന്റെ ജോലി ആണ്. ആ ജോലി തന്റെ ദൈവമാണെന്നും താരം വ്യക്തമാക്കുന്നു.