‘ഓനെ കൊല്ലണ്ടേ’; രേഖയുടെ ട്രെയ്‌ലറെത്തി!

വിൻസി അലോഷ്യസും ഉണ്ണി ലാലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ്. രേഖയുടെ ട്രെയ്‌ലർ അണിയറക്കാർ പുറത്തിറക്കി. സിനിമയുടെ ടൈറ്റിൽ കഥാപ്താരമായാണ് വിൻസി അലോഷ്യസ് എത്തുന്നത്. പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള കഥ പറയുന്ന സിനിമ…

വിൻസി അലോഷ്യസും ഉണ്ണി ലാലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ്. രേഖയുടെ ട്രെയ്‌ലർ അണിയറക്കാർ പുറത്തിറക്കി. സിനിമയുടെ ടൈറ്റിൽ കഥാപ്താരമായാണ് വിൻസി അലോഷ്യസ് എത്തുന്നത്. പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള കഥ പറയുന്ന സിനിമ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

തമിഴിലെ പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജിൻറെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബെഞ്ചേഴ്‌സ് ആണ് രേഖ എന്ന ചിത്രം അവതരിപ്പിക്കുന്നത്. ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 10 ന് ആണ് റിലീസ് ചെയ്യും. പ്രമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

സിനിമയുടെ രചനയും സംവിധായകൻ ജതിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശംസ്വന്തമാക്കിയിരിക്കുന്നത്. എബ്രഹാം ജോസഫാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത് നിർവഹിക്കുന്നു. കൽരാമൻ, എസ് സോമശേഖർ, കല്യാൺ സുബ്രമണ്യൻ എന്നിവരാണ് സഹനിർമ്മാണം