അനു ജോസഫും സാന്ത്വനത്തിലെ അഞ്ജലിയും തമ്മിൽ ഒരു ബന്ധമുണ്ട് !

നിരവധി ആരാധകരുള്ള ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകപ്രീതി കൈവരിക്കുവാൻ പരമ്പരയ്ക്ക് സാധിച്ചു. സീരിയലിനെ പോലെ തന്നെ സീരിയലിലെ കഥാപാത്രങ്ങൾക്കും ഒട്ടേറെ ആരാധകരാണ് ഉള്ളത്. പരമ്പരയിൽ…

നിരവധി ആരാധകരുള്ള ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകപ്രീതി കൈവരിക്കുവാൻ പരമ്പരയ്ക്ക് സാധിച്ചു. സീരിയലിനെ പോലെ തന്നെ സീരിയലിലെ കഥാപാത്രങ്ങൾക്കും ഒട്ടേറെ ആരാധകരാണ് ഉള്ളത്. പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാലിൻറെ മകളായി ബാലേട്ടനിൽ അഭിനയിച്ച ബാലതാരം ഗോപിക അനിൽ ആണ്.നിരവധി ആരാധകരെയാണ് ഗോപികയ്ക്ക് അഞ്ജലി എന്ന കഥാപാത്രം നേടി കൊടുത്തത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ഇന്നിപ്പോൾ വൈറലാകുന്നത്. സിനിമ സീരിയൽ താരം അനു ജോസഫും ഗോപികയും ഒരുമിച്ചെത്തിയ ഒരുന വീഡിയോ ആണ്. അനു ജോസഫിന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച വിഡിയോയിൽ താരം ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന കാര്യമാണ് ഇപ്പോൾ വിരല ആയിരിക്കുന്നത്. തൻ്റെ മകളുടെ ചേച്ചി എന്നാണ് ഗോപികയെ അനു പരിചയപ്പെടുത്തിരിക്കുന്നത്. ഗോപികയുടെ അനുജത്തി കീർത്തന അനിൽ ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിൽ അനുവിൻ്റെ മകളായി അഭിനയിച്ചിരുന്നു. ഈ ബന്ധംകൊണ്ടാണ് അനു, ഗോപികയെ തന്‍റെ ‘മകളുടെ ചേച്ചി’ എന്ന് വിളിച്ചത്. ബാലതാരമായി തിളങ്ങിയ താരങ്ങളാണ് ഗോപികയും സഹോദരി കീർത്തനയും. ആയുർവേദ ഡോക്ടറായ ഗോപിക അഭിനയവും ജോലിയും ഒരുപോലെയാണ് കൊണ്ട് പോകുന്നത്.