മൈഗ്രേന്‍ നിങ്ങളെ അലട്ടുന്നുണ്ടോ ? ഇനി വിഷമിക്കേണ്ട ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ

പലർക്കും ഉണ്ടാകുന്ന രോഗമാണ് മൈഗ്രെയ്ൻ അഥവാ ചെന്നിക്കുത്ത്. ഇത്തവരുമ്പോഴുള്ള  വേദന അസഹനീയമാണ്,  എത്ര മരുന്ന് കഴിച്ചാലും ഇതുകൊണ്ടുള്ള വേദന മാറില്ല. എന്നാൽ നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാക്കുന്ന ചില മാറ്റങ്ങൾ ഇത് മാറ്റുവാൻ സാധിക്കും. മൈഗ്രേന്‍…

പലർക്കും ഉണ്ടാകുന്ന രോഗമാണ് മൈഗ്രെയ്ൻ അഥവാ ചെന്നിക്കുത്ത്. ഇത്തവരുമ്പോഴുള്ള  വേദന അസഹനീയമാണ്,  എത്ര മരുന്ന് കഴിച്ചാലും ഇതുകൊണ്ടുള്ള വേദന മാറില്ല. എന്നാൽ നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാക്കുന്ന ചില മാറ്റങ്ങൾ ഇത് മാറ്റുവാൻ സാധിക്കും. മൈഗ്രേന്‍ വരുന്നതിന് മുമ്ബേ തടയാനുളള ആറ് വഴികള്‍ ;

അമിത വെളിച്ചവും ശബ്ദവും ഒഴിവാക്കാം
അമിത വെളിച്ചവും അധിക ശബ്ദവുമുളള സ്ഥലങ്ങളില്‍ നിന്ന് കഴിയുന്നതും മാറി നില്‍ക്കുക. ഫോണിന്റെയും ലാപിന്റെയും സ്‌ക്രീനിലെ വെളിച്ചം കുറക്കാന്‍ ശ്രദ്ധിക്കുക. സൂര്യന്റെ അമിത വെളിച്ചത്തില്‍ നിന്നും നൈറ്റ് ക്ലബുകളില്‍ നിന്നും ഒഴിവാകാന്‍ ശ്രദ്ധിക്കുക.
ഭക്ഷണക്രമം
ചില ഭക്ഷണങ്ങള്‍ തലവേദനയുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചോക്ലേറ്റ്, റെഡ് വൈന്‍, ചീസ്, പ്രോസസ് ചെയ്ത മാംസം എന്നിവ ഒഴിവാക്കുക. ഏതെങ്കിലും ആഹാരം കഴിക്കുമ്ബോള്‍ തലവേദന വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക

വെളളം ധാരാളം കുടിക്കുക,ശരീരത്തില്‍ വെളളത്തിന്റെ അളവ് കുറഞ്ഞാലും മൈഗ്രേന്‍ വരാം. അതിനാല്‍ വെളളം ധാരാളം കുടിക്കുക. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കുക, ആര്‍ത്തവ കാലത്ത് എപ്പോഴും ഇത് സംഭവിക്കാം. ആര്‍ത്തവകാലം അടുക്കാറാകുമ്ബോള്‍ ഓര്‍ത്തുവെച്ച്‌ മുന്‍കരുതലുകള്‍ സ്വീകരിക്കുക.
കാലാവസ്ഥ, അമിതമായ ചൂട്, തണുപ്പ്, മഴ ഇവയൊക്കെ കാരണമാകാം. സമ്മര്‍ദം കുറക്കുക, മാനസികസമ്മര്‍ദം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. നന്നായി ഉറങ്ങുക. മനസിന് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.