എനിക്കിഷ്ട്ടം അല്ലാത്ത കാര്യമാണ് അത്,എന്നാൽ ആദ്യം ആയതുകൊണ്ടു പ്രതികരിച്ചില്ല രൺബീർ

സിനിമ മേഖലയിൽ ഇഷ്ടം അല്ലാത്ത കാര്യം ആണ് റീമേക്കിങ്, അത് സിനിമ ആയാലും, പാട്ട് ആയാലും, ഈ ഒരു കാര്യം ഞാൻ ഈ ഇൻഡസ്ട്രിയിൽ എത്തുമ്പോൾ മുതൽ ഇഷ്ട്ടമില്ലാത്ത കാര്യം ആയിരുന്നു. ഒരിക്കലും റീമേക്കുകൾ ആ സിനിമകളോടെ നീതി പുലർത്തും എന്ന് എനിക്ക് ഒരിക്കലും തോന്നുന്നില്ല അതുകൊണ്ടു റീമേക്കിങ് എനിക്കിഷ്ടം അല്ല രൺബീർ പറയുന്നു.

എന്റെ തുടക്ക കാലം മുതൽ ഞാൻ വെറുത്ത ഒരു രീതി ആയിരുന്നു റീമേക്കിങ്, എന്നാൽ ആദ്യം വന്ന ആൾ ആയതുകൊണ്ട് ഞാൻ ആദ്യം പ്രതികരിച്ചിരുന്നില്ല നടൻ പറയുന്നു. ഞാൻ ചെയ്യ്ത ബച്ചനെ എ ഹസീനൊ   എന്ന ഗാനം എനിക്ക് ഇന്നും ഓർമയാണ്, എനിക്ക് ആ സോങ് ഇന്നും ഇഷ്ട്ടം അല്ല

പക്ഷെ എനിക്ക് അന്ന് ഒന്നും പറയാൻ കഴിഞ്ഞില്ല ഞാൻ വന്ന ആദ്യ സമയം ആയതുകൊണ്ട് താരം പറയുന്നു. പക്ഷെ ഇന്ന് ഞാൻ ഈ റീമേക്കിങ്ങിനോട് പ്രതികരിക്കും,  താരം പറയുന്നു.ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം തു ജൂട്ടി മേം മക്കാർ ആണ്.

Suji