ഭാര്യയ്ക്ക് പ്രായം കൂടുന്നു, ക്യാപ്ഷൻ സിംഹത്തിന്റ ഭാര്യയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

നടൻ സംവിധായകൻ എന്നി മേഖലകളിൽ വളരെ അധികം മുന്നോട്ട് പോയിരിക്കുകയാണ് രമേശ് പിഷാരടി, പിഷാരടിയുടെ തമാശയാണ് പ്രേക്ഷകർ ഏറ്റവും അധികം ആസ്വദിക്കുന്നത്, ട്രോളന്മാരെ പോലും വെല്ലുന്ന കോമഡി ആണ് പിഷാരടിയുടെ.  കോമഡിയിലൂടെ കയറി വന്നു…

നടൻ സംവിധായകൻ എന്നി മേഖലകളിൽ വളരെ അധികം മുന്നോട്ട് പോയിരിക്കുകയാണ് രമേശ് പിഷാരടി, പിഷാരടിയുടെ തമാശയാണ് പ്രേക്ഷകർ ഏറ്റവും അധികം ആസ്വദിക്കുന്നത്, ട്രോളന്മാരെ പോലും വെല്ലുന്ന കോമഡി ആണ് പിഷാരടിയുടെ.  കോമഡിയിലൂടെ കയറി വന്നു വളരെ പെട്ടെന്നാണ് പിഷാരടി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്, സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വേണ്ടി താരം പങ്കു വെക്കാറുണ്ട്.

മിമിക്രി വേദികളിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തി ചേർന്നത്, രസകരമായ ട്രോളുകൾ ഷെയർ ചെയ്ത് പ്രേക്ഷരെയും ഒപ്പം ട്രോളന്മാരെയും താരം സന്തോഷിപ്പിക്കാറുണ്ട്, പിഷാരടിയുടെ സ്റ്റേജ് ഷോകളും, കോമഡി പരുപാടികളും വളരെ രസകരമാണ്, താരത്തിന് ആരാധകർ വളരെ ഏറെയാണ്, പിഷാരടിയുടെ അഭിമുഖങ്ങൾ എല്ലാം വളരെ രസകരമാണ്, ചോദ്യം ചോദിക്കുന്നവരെ പോലും വെള്ളം കുടിപ്പിച്ചു കളയും പിഷാരടി.
മലയാളത്തിന്റെ മറ്റൊരു താരവും എംഎൽഎയുമായ മുകേഷും രമേഷ് പിഷാരടിയും ആര്യയും പ്രസീദയും ഒക്കെകൂടി ചേർന്ന് മലയാളികളെ ഏറെ ചിരിപ്പിക്കുന്ന ഒരു ചാനൽ പരിപാടിയായിരുന്നു ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ്‌. അതിൽ ആര്യയും പിഷാരടിയും തമ്മിലുള്ള ജോഡി എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്,

ഇപ്പോൾ തന്റെ ഭാര്യക്ക് പിറന്നാൾ ആശംസകൾ നേർന്നെത്തിയിരിക്കുകയാണ് താരം, തന്റെ തോളില്‍ തൂങ്ങിയിരിക്കുന്ന സ്ത്രീക്ക് പ്രായമാകുന്നു എന്ന് നര്‍മം കലര്‍ത്തിക്കൊണ്ടാണ് പിഷാരടിയുടെ പിറന്നാള്‍ കുറിപ്പ്. ഭാര്യയോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.ചിത്രത്തിന്റെ ഇംഗ്ലീഷ് ക്യാപ്ഷന്‍ കണ്ട് പിഷാരടിയ്ക്ക് ഇംഗ്ലീഷ് കുറച്ച്‌ കൂടുന്നുണ്ടെന്നാണ് ആരാധകരുടെ കമന്റ്. കഴിഞ്ഞദിവസം പൃഥ്വിരാജിന്റെ പിറന്നാളിന് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ പിഷാരടി പങ്കുവച്ച ആശംസ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തിയിരുന്നു.