വധുവായി രമ്യ നമ്പീശൻ, എന്നായിരുന്നു വിവാഹം.... - മലയാളം ന്യൂസ് പോർട്ടൽ
Film News

വധുവായി രമ്യ നമ്പീശൻ, എന്നായിരുന്നു വിവാഹം….

remya-nambeeshan-new-pic

അഭിനയത്തിലും ആലാപനത്തിലും ഒരുപോലെ മികവ് തെളിയിച്ച് മുന്നേറുകയാണ് രമ്യ നമ്പീശന്‍. സിനിമയ്ക്കപ്പുറത്ത് സ്വന്തം നിലപാടുകള്‍ ആര്‍ജ്ജവത്തോടെ തുറന്നുപറഞ്ഞ താരത്തിന് അതേത്തുടര്‍ന്ന് പല അവസരങ്ങളും നഷ്ടമായിരുന്നു. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് താരം അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു. പതിവ് പോലെ തന്നെ അന്യഭാഷയിലേക്ക് എത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

remya-nambeeshan-new-pic

നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി ചിരിച്ച് നില്‍ക്കുന്ന ചിത്രമാണ് രമ്യ നമ്പീശന്‍ പോസ്റ്റ് ചെയ്തത്. കല്യാണം കഴിഞ്ഞോ, എന്നായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് ചിത്രത്തിന് കീഴില്‍ ഉയര്‍ന്നുവന്നത്. പലരും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച് എത്തിയിരുന്നതായി താരം പറയുന്നു. പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളാണ് താന്‍ പങ്കുവെച്ചതെന്ന് വ്യക്തമാക്കി രമ്യ എത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. ശരിക്കും നവവധുവിനെപ്പോലെ തന്നെയുണ്ടെന്നും ഈ വേഷത്തില്‍ കണ്ടാല്‍ ഇങ്ങനെയേ ചോദിക്കാനാവൂയെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍.

remya-nambeeshan-new-pic

നിലപാടുകള്‍ വ്യക്തമാക്കിയതുമായി ബന്ധപ്പെട്ട് തനിക്ക് അവസരങ്ങള്‍ നഷ്ടമായതായി താരം അടുത്തിടെ പറഞ്ഞിരുന്നു. സുഹൃത്തുക്കളുടെ സിനിമകളില്‍ മാത്രമാണ് പിന്നീട് തനിക്ക് അവസരങ്ങള്‍ ലഭിച്ചത്. ആരുമായി വ്യക്തിപരമായ വിദ്വേഷമില്ല. പറയാനുള്ള കാര്യങ്ങള്‍ പറയുകയാണ് ചെയ്തത്. അത് എപ്പോഴും ചെയ്യും. ഈ സംഭവത്തിന് ശേഷം താരസംഘടനയില്‍ ചില മാറ്റങ്ങള്‍ വന്നിരുന്നുവെന്ന് തോന്നുന്നു. ഇപ്പോള്‍ താന്‍ സംഘടനയിലില്ല. പുറമെ നിന്ന് വിലയിരുത്തുമ്പോള്‍ മാറ്റങ്ങളുള്ളതായാണ് തനിക്ക് തോന്നുന്നതെന്നും രമ്യ നേരത്തെ പറഞ്ഞിരുന്നു.

Trending

To Top
Don`t copy text!