എനിക്ക് ഇഷ്ടമുള്ളവരെ ഞാൻ കെട്ടിപ്പിടിക്കും; പക്ഷെ എന്റെ ശരീരത്തിൽ തൊടണമെങ്കിൽ എന്റെ അനുവാദം വേണം - മലയാളം ന്യൂസ് പോർട്ടൽ
Film News

എനിക്ക് ഇഷ്ടമുള്ളവരെ ഞാൻ കെട്ടിപ്പിടിക്കും; പക്ഷെ എന്റെ ശരീരത്തിൽ തൊടണമെങ്കിൽ എന്റെ അനുവാദം വേണം

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് രഞ്ജിനി ഹരിദാസ്, ആങ്കർ ആയി തിളങ്ങിയ രഞ്ജിനി മോഡൽ നടി എന്നീ മേഖലകളിലും തിളങ്ങിയിട്ടുണ്ട്.  ആങ്കറിങ് രംഗത്ത് ഒരു പുതിയ തരംഗം സൃഷ്ടിച്ചത് തന്നെ രഞ്ജിനി ആയിരുന്നു, പിന്നീട് വന്ന പലരും രഞ്ജിനിയുടെ പാത പിന്തുടരുക ആയിരുന്നു എന്ന് തന്നെ പറയാം. തന്റെ നിലപാടുകൾ തുറന്നു പറയുവാനും അതിൽ ഉറച്ചു നിൽക്കുവാനും യാതൊരു മടിയും ഇല്ലാത്ത താരമാണ് രഞ്ജിനി ഹരിദാസ്.

പലപ്പോഴും പല സ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന എന്ന വിധ പ്രശ്ങ്ങളും രഞ്ജിനി അനുഭവിച്ചിട്ടുണ്ട്.അതിനെതിരെ പ്രതികരിക്കുകയൂം രഞ്ജിനി ചെയ്തിട്ടുണ്ട്. വിവാദങ്ങൾ പിന്തുടരുന്ന ഒരു താരമാണ് രഞ്ജിനി, ബിഗ്‌ബോസ് ഷോയിൽ എത്തിയ രഞ്ജിനി തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. അതൊക്കെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

ഒരിക്കൽ മറഡോണ പങ്കെടുത്ത ഒരു പ്രോഗ്രാമിന്റെ ആങ്കർ ആയി രഞ്ജിനി പോയിരുന്നു. അന്ന് അവിടെ വെച്ച് രഞ്ജിനി നേരിട്ട പ്രശ്ങ്ങളെ കുറിച്ച് പിറ്റേന്ന് സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു. അന്ന് തന്നെ സ്പർശിക്കാൻ ശ്രമിച്ചവരോട് രഞ്ജിനി പ്രതികരിച്ചിരുന്നു. രഞ്ജിനി പറയുന്നത് ഇങ്ങനെ അന്ന് എല്ലാവരും മറഡോണ വന്നതിന്റെ ത്രില്ലിൽ ആയിരുന്നു.  അന്ന് എനിക്കൊരു അബന്ധം പറ്റി, എന്റെ കാറ് വരുന്നതിനു മുൻപ് ഞാൻ പുറത്ത് ഇറങ്ങി. അങ്ങനെ ഞാൻ കുറെ ബോയ്സിന്റെ ഇടയിൽ പെട്ടുപോയി.

ആ സമയത്ത് മുകളിൽ നിന്നും താഴെ നിന്നും ചില കൈകൾ എന്നെ സ്പർശിച്ചു, പോലീസ് വെറും നോക്കുകുത്തികളെ പോലെ നിന്നതേ ഉള്ളു. ദേഷ്യം വന്ന ഞാൻ കിട്ടിയവരെ ഒക്കെ അടിച്ചു, എന്റെ ശരീരം അല്ലെ, ഞാൻ എനിക്കിഷ്ടപെട്ടവരെ കെട്ടിപ്പിടിക്കും. എന്നാൽ എന്റെ ശരീരത്തിൽ തൊടാൻ ഞാൻ ആരെയും അനുവധിക്കില്ല എന്ന് രഞ്ജിനി പറയുന്നു

Trending

To Top