ആരാധകർക്ക് വേണ്ടിയാണിത്, പുത്തൻ ലുക്കിൽ തിളങ്ങി രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് രഞ്ജിനി ഹരിദാസ്, ആങ്കർ ആയി തിളങ്ങിയ രഞ്ജിനി മോഡൽ നടി എന്നീ മേഖലകളിലും തിളങ്ങിയിട്ടുണ്ട്.  ആങ്കറിങ് രംഗത്ത് ഒരു പുതിയ തരംഗം സൃഷ്ടിച്ചത് തന്നെ രഞ്ജിനി ആയിരുന്നു, പിന്നീട്…

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് രഞ്ജിനി ഹരിദാസ്, ആങ്കർ ആയി തിളങ്ങിയ രഞ്ജിനി മോഡൽ നടി എന്നീ മേഖലകളിലും തിളങ്ങിയിട്ടുണ്ട്.  ആങ്കറിങ് രംഗത്ത് ഒരു പുതിയ തരംഗം സൃഷ്ടിച്ചത് തന്നെ രഞ്ജിനി ആയിരുന്നു, പിന്നീട് വന്ന പലരും രഞ്ജിനിയുടെ പാത പിന്തുടരുക ആയിരുന്നു എന്ന് തന്നെ പറയാം. തന്റെ നിലപാടുകൾ തുറന്നു പറയുവാനും അതിൽ ഉറച്ചു നിൽക്കുവാനും യാതൊരു മടിയും ഇല്ലാത്ത താരമാണ് രഞ്ജിനി ഹരിദാസ്.

പലപ്പോഴും പല സ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന എന്ന വിധ പ്രശ്ങ്ങളും രഞ്ജിനി അനുഭവിച്ചിട്ടുണ്ട്.അതിനെതിരെ പ്രതികരിക്കുകയൂം രഞ്ജിനി ചെയ്തിട്ടുണ്ട്. വിവാദങ്ങൾ പിന്തുടരുന്ന ഒരു താരമാണ് രഞ്ജിനി, ബിഗ്‌ബോസ് ഷോയിൽ എത്തിയ രഞ്ജിനി തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. അതൊക്കെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴായി സൈബർ ആക്രണങ്ങൾ നേരിട്ടൊരു വ്യക്തി കൂടിയാണ് രഞ്ജിനി ഹരിദാസ്, അതുപോലെ തന്നെ വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളികളുടെ ഹൃദയത്തിൽ വളരെ പെട്ടെന്ന് സ്ഥാനം പിടിച്ച ഗായികയാണ് രഞ്ജിനി ജോസ്.

ഭക്തിഗാന ആൽബങ്ങളിൽ പാടികൊണ്ട് പിന്നണി ഗാനരംഗത്ത് എത്തിയ രഞ്ജിനി ജോസ് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് നല്ലൊരു ഗാനവുമായി മലയാള സിനിമയിൽ അരങ്ങേറ്റംകുറിച്ചത്.പിന്നീടങ്ങോട്ട് പ്രേക്ഷകരുടെ പ്രിയ ഗായികയായി രഞ്ജിനി മാറുകയുണ്ടായി.  സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം, രഞ്ജിനിയുടെ പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്, മിക്കപ്പോഴും പുത്തൻ ഫോട്ടോഷൂട്ടുകളുമായി രഞ്ജിനി എത്താറുണ്ട്.അടുത്തിടെയാണ് രഞ്ജിനി ഹരിദാസ് ഒരു യു ട്യൂബ് ചാനൽ ആരംഭിച്ചത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ യൂട്യൂബ് വ്‌ളോഗിൽ ഉറ്റ സുഹൃത്തായ രഞ്ജിനി ജോസിനൊപ്പമാണ് രഞ്ജിനി ഹരിദാസ് എത്തിയിരിക്കുന്നത്. വളരെയടുത്ത ആത്മബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഇവർ.

ഗോവയിലെ ഷോപ്പിങ്ങിനു ശേഷം വാങ്ങിയ ഡ്രെസ്സുകൾ ആരാധകർക്ക് മുന്നിൽ ട്രൈ ചെയ്തു കാണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഇവർ. ഇവരുടെ പുതിയ വീഡിയോ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.