എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടിരുന്നു, കഴിഞ്ഞ പത്തുമാസമായി തനിക്ക് സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞു രഞ്ജിനി ജോസ്

നിരവധി ഹിറ്റ് ഗാനങ്ങളിൽ കൂടി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് രഞ്ജിനി ജോസ്, ഗായികയായും നടിയായും ഒക്കെ താരം തിളങ്ങി, കുറച്ച് നാളുകൾ കൊണ്ട് നിരവധി ആരാധകരെ താരം സ്വന്തമാക്കി, പതിനെട്ടു വയസുള്ളപ്പോഴാണ് താരം…

നിരവധി ഹിറ്റ് ഗാനങ്ങളിൽ കൂടി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് രഞ്ജിനി ജോസ്, ഗായികയായും നടിയായും ഒക്കെ താരം തിളങ്ങി, കുറച്ച് നാളുകൾ കൊണ്ട് നിരവധി ആരാധകരെ താരം സ്വന്തമാക്കി, പതിനെട്ടു വയസുള്ളപ്പോഴാണ് താരം ആദ്യമായി സിനിമയിൽ ഗാനം ആലപിക്കുന്നത്, പിന്നീട് മോഹൻലാൽ നായകനായ റെഡ് ചില്ലീസിൽ കൂടി നടിയായും താരം അരങ്ങേറി, ഇടയ്ക്ക് വ്യത്യസ്‍തമായ ഫോട്ടോഷൂട്ടുമായി താരം എത്താറുണ്ട്, താരത്തിന്റെ ചിത്രങ്ങൾ ഒക്കെയും ഏറെ ശ്രദ്ധ നേടാറുമുണ്ട്, ഇപ്പോൾ രഞ്ജിനി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രവും അതിന്റെ കൂടെ എഴുതിയ വരികളുമാണ് ഏറെ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ പത്ത് മാസത്തില്‍ തന്റെ ജീവിതത്തിലുണ്ടായത് എന്തൊക്കെയാണ് എന്നാണ് താരം വിവരിക്കുന്നത്. കഴിഞ്ഞ പത്ത് മാസമായി ഇതൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത്. എനിക്ക് എന്നെ നഷ്‍ടപ്പെട്ടു, ഇപ്പോഴും അതൊക്കെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു, എല്ലാ വിമര്‍ശനങ്ങളെയും മാറ്റി നിര്‍ത്തി, ഹൃദയശൂന്യരായ മനുഷ്യര്‍ വായിട്ടലച്ചുകൊണ്ടിരിക്കുകയായിരുന്നു, ഇപ്പോഴുമതെ, എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, എനിക്കെതിരെ വെടിയുതിര്‍ത്തോളൂ, പക്ഷേ ഞാന്‍ വീഴില്ല, ഞാന്‍ ടൈറ്റാനിയമാണ്- രഞ്ജിനി കുറിച്ചു.

റെഡ് ചില്ലീസ്, ദ്രോണ 2010, സെലിബ്രേറ്റ് ഹാപ്പിനെസ്, ബഷീറിന്റെ പ്രേമലേഖനം എന്നിവയില്‍ വേഷമിട്ട രഞ്ജിനി ഇരുപത് വര്‍ഷത്തെ കരിയറില്‍ ഇരുന്നൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട്.