അമ്പലത്തിലെ പൂജാരിയോട് ആണ് തനിക്ക് പ്രണയം, അദ്ദേഹം മനസ്സിൽ കൃഷ്ണൻ ആയിരുന്നു!

ഒരു അഭിമുഖത്തിൽ രഞ്ജു രഞ്ജിമാർ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. തന്റെ കുട്ടികാലത്തെ കുറിച്ചും താൻ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് രഞ്ജു…

renju ranjimar about love

ഒരു അഭിമുഖത്തിൽ രഞ്ജു രഞ്ജിമാർ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. തന്റെ കുട്ടികാലത്തെ കുറിച്ചും താൻ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് രഞ്ജു അഭിമുഖത്തിൽ. തനിക്ക് അഞ്ച് വയസ്സ് ഉള്ളപ്പോൾ മുതലാണ് തന്റെ മനസ്സിൽ സ്ത്രീയുടേതായ ചിന്തകൾ ഉണ്ടെന്നു അറിഞ്ഞു തുടങ്ങിയത്. ആദ്യമൊക്കെ ചേച്ചിക്ക് വാങ്ങുന്ന പോലത്തെ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം എനിക്കും വേണമെന്ന് അമ്മയുടെ പറയുമ്പോൾ എന്റെ നിഷ്ക്കളങ്കത കൊണ്ടാണ് ഞാൻ അങ്ങനെയൊക്കെ പറഞ്ഞിരുന്നത് എന്നാണു ‘അമ്മയും മറ്റുള്ളവരും ഒക്കെ കരുതിയിരുന്നത്. എന്നാൽ അത് വെറും നിഷ്ക്കളങ്കതയുടെ പുറത്ത് പറഞ്ഞത് അല്ല എന്ന് പിന്നീട് അവർക്ക് മനസ്സിലായി. അന്നും ഇന്നും ‘അമ്മ എന്റെ തീരുമാനങ്ങൾക്ക് ഒപ്പം ആയിരുന്നു. അച്ഛനും സഹോദരങ്ങളും ആയിരുന്നു പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ഒരുപാട് പ്രതിസന്ധികൾ നേരിട്ടതായിരുന്നു എന്റെ കഴിഞ്ഞ കാലം.

പലരും വളരെ മോശമായി എന്നോട് പെരുമാറി. ശാരീരികമായി ആക്രമിച്ചു. അപ്പോഴും എന്റെ മനസ്സിൽ ഒരു ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയപ്പോൾ മുതൽ ആണ് ഞാൻ എന്റെ ആശയങ്ങൾ പുറത്ത് പറയാൻ തുടങ്ങിയത്. അമ്പലത്തിലെ പൂജാരിയോടാണ് എനിക്ക് ആദ്യം പ്രണയം തോന്നിയത്. എന്റെ മനസ്സിൽ അദ്ദേഹം ശ്രീകൃഷ്ണൻ ആയിരുന്നു. അയാൾക്ക് ഞാൻ രാധയും ആണെന്നൊക്കെ ആയിരുന്നു അന്ന് ഞാൻ കരുതിയിരുന്നത്. അതിനു ശേഷം മറ്റൊരാളോട് പ്രണയം തോന്നിയിരിക്കുന്നു.അദ്ദേഹത്തിന് ഞാൻ കത്ത് കൊടുത്തിരുന്നു. എന്നാൽ ആ കത്തും കൊണ്ട് അദ്ദേഹം വീട്ടിൽ വന്നു അത് വലിയ പ്രശ്നം ആയിരുന്നു. ഇന്ന് ഒരു വിവാഹം കഴിക്കണം എന്നുള്ള അതിയായ ആഗ്രഹം ഒന്നും ഇല്ല. എന്റെ സങ്കൽപ്പങ്ങൾക്ക് പറ്റുന്ന ഒരാൾ വന്നാൽ അദ്ദേഹത്തെ വിവാഹം കഴിക്കും എന്നും താരം പറഞ്ഞു.

Renju Renjimar about bigg boss
Renju Renjimar about bigg boss

കഠിനാധ്വാനത്തിലൂടെ തനറെ ജീവിത വിജയം കൈവരിക്കുവാൻ കഴിഞ്ഞ പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. തന്റെ പ്രയത്നം കൊണ്ട് തനിക്ക് ഇഷ്ടപെട്ട മേഖലയിൽ തന്നെ ഒരിടം നേടുവാൻ രഞ്ജുവിനു കഴിഞ്ഞു. നിരവധി അപമാനങ്ങളെയും തകർച്ചകളെയും നേരിട്ട ഒരു വ്യക്തിയാണ് രെഞ്ചു രഞ്ജിമാർ. എന്നാൽ അതൊന്നും വകവെക്കാതെ മുന്നോട്ട് പോകാൻ അവർക്കായി. ജീവിതത്തിൽ ഉണ്ടായ പല പ്രതിസന്ധി ഘട്ടങ്ങളെയും ആത്മവിശ്വാസത്തോടു കൂടി നേരിടുകയും ഒടുവിൽ വിജയം നേടുവാനും കഴിഞ്ഞ ധീര വനിതാ കൂടിയാണ് രഞ്ജു.