റിമിയ്ക്ക് ഇതെല്ലാം ഭയമാണ്…! തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാര്‍!

സെലിബ്രിറ്റികള്‍ നേരിടുന്ന നെഗറ്റീവ് കമന്റ്‌സിനെ കുറിച്ച് നമ്മള്‍ എപ്പോഴും കേള്‍ക്കാറുണ്ട്.. ചിലര്‍ അതിന് കൃത്യമായ മറുപടി കൊടുക്കുമ്പോള്‍ ചിലര്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നും പറയുന്നു. ഇപ്പോഴിതാ തനിക്ക് എതിരെ വരുന്ന നെഗറ്റീവ് കമന്റ്‌സിനെ എങ്ങനെ…

സെലിബ്രിറ്റികള്‍ നേരിടുന്ന നെഗറ്റീവ് കമന്റ്‌സിനെ കുറിച്ച് നമ്മള്‍ എപ്പോഴും കേള്‍ക്കാറുണ്ട്.. ചിലര്‍ അതിന് കൃത്യമായ മറുപടി കൊടുക്കുമ്പോള്‍ ചിലര്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നും പറയുന്നു. ഇപ്പോഴിതാ തനിക്ക് എതിരെ വരുന്ന നെഗറ്റീവ് കമന്റ്‌സിനെ എങ്ങനെ നേരിടുന്നു എന്നതിനെ കുറിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.. നെഗറ്റീവ് കമന്റ്‌സുകളാണ് ഞാന്‍ ഏറെയും വായിക്കുന്നത് എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.

സീ മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവെയാണ് രഞ്ജു മോശം കമന്റുകളെ കുറിച്ച് തുറന്ന് പറഞ്ഞത്. ചിലര്‍ പറഞ്ഞ് കേട്ടിട്ടുണ്ട് നെഗറ്റീവ് കമന്റ്‌സിനെ പേടിയാണെന്ന്.. റിമി ടോമിയെല്ലാം നെഗറ്റീവ് കമന്റ്‌സിനെ ഒരുപാട് ഭയക്കുന്നുണ്ട്.. എന്നാല്‍ ഞാന്‍ നേരെ മറിച്ചാണ് എന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.. ഞാന്‍ കൂടുതലും വായിക്കുന്നത് നെഗറ്റീവ് കമന്റ്‌സാണ്.

അത് എന്നെ കുറിച്ച് വിമര്‍ശിക്കാന്‍ മാത്രം വേണ്ടി എഴുതിയതാണോ.. അല്ലെങ്കില്‍ അതില്‍ ഞാന്‍ മാറ്റേണ്ടതായി എന്തെങ്കിലും ഉള്ളതിനെ വിമര്‍ശിക്കുകയാണോ എന്ന് അറിയാനാണ് അത്. വായിച്ച് നോക്കിയിട്ട് എന്നെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം പറയുന്ന കമന്റാണെങ്കില്‍ അതിന് കൃത്യമായ മറുപടി ഞാന്‍ കൊടുക്കും.. അല്ലാത്ത പക്ഷം, എന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് ചൂണ്ടിക്കാട്ടി അവര്‍ പങ്കുവെയ്ക്കുന്ന കമന്റാണെങ്കില്‍ ഞാന്‍ അടുത്ത തവണ അത് തിരുത്തുമെന്ന്

Renju rejimar4

അവര്‍ക്ക് വാക്ക് കൊടുക്കാറുമുണ്ടെന്ന് രഞ്ജു രഞ്ജിമാര്‍ പറയുന്നു.. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ നിരവധിപ്പേര്‍ പിന്തുടരുന്ന വ്യക്തിയാണ് രഞ്ജു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന് മാത്രമല്ല.. ആക്ടിവിസ്റ്റും.. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍പ്പെട്ട ഒരുപാട് പേര്‍ത്ത് താങ്ങും തണലുമാണ് രഞ്ജു രഞ്ജിമാര്‍.