മംമ്ത മോഹന്‍ദാസ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ!! – രഞ്ജു രഞ്ജിമാര്‍

നടി മംമ്താ മോഹന്‍ദാസിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. മംമ്ത മോഹന്‍ദാസ് ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ എന്നാണ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞത്. ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്ന ഒരു സമയം എനിക്ക് ഉണ്ടായിരുന്നു എന്നാണ് രഞ്ജു പറയുന്നത്. പക്ഷേ എന്നെ വിളിച്ചതും കൈ പിടിച്ച് ഉയര്‍ത്തിക്കൊണ്ടു വന്നതും മംമ്താ മോഹന്‍ദാസാണ്.

മംമ്തയോടുള്ള സ്‌നേഹവും കടപ്പാടും എന്താണെന്ന് വെച്ച് കഴിഞ്ഞാല്‍ എന്ന് പറഞ്ഞ് മംമ്തയോടൊപ്പം ഒരു സിനിമാ അനുഭവവും രഞ്ജു പങ്കുവെയ്ക്കുന്നുണ്ട്.. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇവര്‍ ഇതേ കുറിച്ച് പറഞ്ഞത്. രഞ്ജുവിന്റെ വാക്കുകളിലേക്ക്… ഞാന്‍ ഇപ്പോള്‍ ചെയ്ത തെലുങ്ക് സിനിമയുടെ ക്ലൈമാക്‌സ് സമയത്ത് എനിക്ക് ഒരുപാട് കല്യാണ മേക്കപ്പുകള്‍ ഉള്ള സമയമായിരുന്നു. മംമ്ത ഒരു ഡിമാന്‍ഡ് പ്രൊഡ്യൂസറോടും സംവിധായകനോടും വെച്ചു. രഞ്ജു രഞ്ജിമാറിന്റെ ഫ്രീ ഡേറ്റ് എന്നാണോ അത് നോക്കിയിട്ട് വേണം നിങ്ങള്‍ ക്ലൈമാക്‌സ് ഡേറ്റ് ഫിക്‌സ് ചെയ്യാന്‍.

അല്ലെങ്കില്‍ ഞാന്‍ വരില്ല എന്ന് മംമ്ത തീര്‍ത്ത് പറഞ്ഞു എന്നാണ് രഞ്ജു പറയുന്നത്. ഒടുവില്‍ എന്റെ ഫ്രീ ഡേറ്റ് നോക്കിയാണ് സിനിമയുടെ ക്ലൈമാക്‌സ് ഡേറ്റ് ഫിക്‌സ് ചെയ്ത് ഷൂട്ട് ചെയ്തത് എന്നും ഇവര്‍ പറയുന്നു. അത്രയും ആത്മബന്ധമാണ് തങ്ങള്‍ തമ്മിലുള്ളത് എന്നാണ് ഇവര്‍ പറയുന്നത്. അതേസമയം, കേരളത്തിലെ തന്നെ തിരക്കേറിയ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ മുന്‍നിരയിലാണ് രഞ്ജു രഞ്ജിമാര്‍.

താരത്തിന് മംമ്തയെ കൂടാതെ പ്രിയാമണി, പേര്‍ളിമാണി എന്നീ നടിമാരുമായും അടുത്ത സൗഹൃദമാണ് ഉള്ളത്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ എല്ലാം തരണം ചെയ്താണ് രഞ്ജു ഇന്ന് കാണുന്ന സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് എത്തിയത്. ഇന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ തന്റെ പ്രിയപ്പെട്ടവര്‍ക്ക് താങ്ങായും തണലായും നില്‍ക്കുന്ന വ്യക്തിയാണ് രഞ്ജു രഞ്ജിമാര്‍.

Previous articleറിയാസ് കാണിച്ചത് വൃത്തികേട്…! വീഡിയോ പുറത്ത് വിട്ട് ധന്യയുടെ ഭര്‍ത്താവ് ജോണ്‍!!
Next articleറിയാസിനെ ചൊറിയണ്ട…! ധന്യയുടെ ഭര്‍ത്താവിന് ചുട്ടമറുപടിയുമായി ജാസ്മിന്‍ രംഗത്ത്!