നവവധുവായി ഒരുങ്ങാന്‍ വരുന്ന കുട്ടികളുടെ ആഭരണങ്ങളും സാരിയുമെല്ലാം വെച്ച് നോക്കാറുണ്ട്! വിവാഹത്തെ കുറിച്ച് രഞ്ജു രഞ്ജിമാര്‍്

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയില്‍ നിന്നും ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സെലിബ്രിറ്റിയായി മാറിയയാളാണ് ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാര്‍. 20 വര്‍ഷത്തോളമായി രഞ്ജു രഞ്ജിമാര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്തുണ്ട്. ഒട്ടുമിക്ക താരസുന്ദരിമാരും രഞ്ജു രഞ്ജിമാരുടെ…

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയില്‍ നിന്നും ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സെലിബ്രിറ്റിയായി മാറിയയാളാണ് ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാര്‍. 20 വര്‍ഷത്തോളമായി രഞ്ജു രഞ്ജിമാര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്തുണ്ട്. ഒട്ടുമിക്ക താരസുന്ദരിമാരും രഞ്ജു രഞ്ജിമാരുടെ മേക്കപ്പിലാണ് സുന്ദരിമാരായി എത്താറുളളത്. അവഗണനകളെ ആത്മവിശ്വാസം കൊണ്ട് നേരിട്ട വിജയഗാഥയാണ് രഞ്ജു രഞ്ജിമാരുടെ ഇന്നത്തെ ജീവിതം.

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് രഞ്ജു രഞ്ജിമാര്‍. തന്റെ അടുത്ത് നവവധുവായി ഒരുങ്ങാന്‍ വരുന്ന കുട്ടികളുടെ ആഭരണങ്ങളും സാരിയുമെല്ലാം താന്‍ ദേഹത്ത് വെച്ച് നോക്കാറുണ്ടെന്ന് താരം പറയുന്നു.അത്ര മാത്രമെ ആഗ്രഹമുള്ളു. അതിനപ്പുറത്തേക്ക് ഒന്നിനും താല്‍പര്യമില്ലെന്നും രഞ്ജു പറയുന്നു.

ലോകത്ത് തനിക്ക് ആഗ്രഹം തോന്നാത്ത രണ്ടേ രണ്ട് കാര്യങ്ങളെയുള്ളു.അതില്‍ ഒന്ന് വിവാഹവും മറ്റൊന്ന് ഡ്രൈവിങ് പഠിക്കുക എന്നതുമാണ് എന്നാണ് രഞ്ജു വെളിപ്പെടുത്തുന്നത്.

രണ്ടിനോടും തനിക്ക് താല്‍പര്യമില്ല. അതിന്റെ പോസറ്റീവും നെഗറ്റീവും കണ്ട് അതിനുള്ള സൊലൂഷനും കണ്ട വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ എല്ലാം ഒരു ഭാഗ്യ പരീക്ഷണമാണെങ്കില്‍ കൂടിയും വിവാഹമെന്ന കോണ്‍സപ്റ്റിലേക്ക് പോകാന്‍ എനിക്ക് താല്‍പര്യമില്ലെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

മാത്രമല്ല, ലിവിങ് ടുഗെതറിനോടും തനിക്ക് താല്‍പര്യമില്ല. താന്‍ ഫ്രീയാണ്. തനിക്ക് എന്റെ തിരക്കിനിടയില്‍ ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാന്‍ പറ്റിയെന്ന് വരില്ല. അതൊക്കെ പിന്നീട് വലിയ പ്രശ്‌നങ്ങളുണ്ടാക്കും എന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.

തനിക്ക് ജീവിതത്തില്‍ പല പ്രപ്പോസലുകളും വന്നിട്ടുണ്ട്. പക്ഷെ എനിക്ക് ചില ലക്ഷ്യങ്ങളുണ്ട്. അതിനെല്ലാം ഒപ്പം സഞ്ചരിക്കുമെന്ന് ഉറപ്പുള്ള ഒരാള്‍ വന്നാല്‍ ഒരുപക്ഷേ വിവാഹത്തിന് സമ്മതിച്ചേക്കുമെന്നും താരം പറയുന്നു.

ട്രാന്‍സ്‌ജെന്‍ഡറായ തന്നിലെ മാറ്റങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞത് തന്നെ വീട്ടുകാരാണ്. എന്നാല്‍ അവര്‍ ഒരിക്കലും മാറ്റി നിര്‍ത്തിയിട്ടില്ല. അമ്മയ്ക്ക് പെണ്‍കുട്ടികളെ ഇഷ്ടമാണ്, അതുകൊണ്ട് തന്നെ താന്‍ പെണ്ണായി ജീവിക്കുന്നതില്‍ അമ്മയ്ക്ക് പ്രശ്‌നമില്ലായിരുന്നു.
Renju rejimar4
അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്‌നവും താന്‍ വിവാഹിതയാകുന്നതാണ്. പക്ഷെ അത് താന്‍ ജീവിതത്തില്‍ ഇതുവരെ ആഗ്രഹിക്കാത്ത കാര്യമാണെന്നും താരം പറയുന്നു.

ഇപ്പോഴത്തെ പൊരുതി നേടിയ ഈ ജീവിതം താന്‍ ആസ്വദിക്കുകയാണ്. അമ്മയാകാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ കുറുമ്പി കുട്ടികളുടെ കര്‍ക്കശക്കാരിയായ അമ്മയായിട്ടാണ് താന്‍ ജീവിക്കുന്നതെന്നും രഞ്ജു പറയുന്നു.