താമസിയാതെ രഞ്ജുവിന്റെ ആ ആഗ്രഹം കൂടി സഫലമാകും..!! ഇത് വെറും സാമ്പിള്‍..!

ഇന്ന് കേരളത്തിലെ തന്നെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. അതേസമയം, ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി പ്രശസ്തയായ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയാണ് ഈ താരം. മംമ്ത മോഹന്‍ദാസ്, പേര്‍ളി മാണി, പ്രിയാമണി തുടങ്ങി ഒരുപാട് താരങ്ങളുമായി വളരെ അടുത്ത സൗഹൃദബന്ധമുള്ള ആളുകൂടിയാണ് രഞ്ജു രഞ്ജിമാര്‍.

സ്‌നഹേത്തോടെ രഞ്ജുവിനെ എല്ലാവരും രഞ്ജുമ്മ എന്നാണ് വിളിയ്ക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന ഒട്ടുമിക്ക ആളുകളും തന്റെ അമ്മയുടെ സ്ഥാനം നല്‍കിയിരിക്കുന്ന വ്യക്തികൂടിയാണ് രഞ്ജു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന ഒരു വലിയ സന്തോഷത്തിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരം.

Renju Renjimar2

ഒരുപാട് അവഗണനകളും പരിഹാസങ്ങളും പ്രതിസന്ധികളും കഷ്ടപ്പാടുകളും അനുഭവിച്ചാണ് രഞ്ജു ഇന്ന് കാണുന്ന ഉന്നതിയിലേക്ക് എത്തിയത്. ഓലപ്പുരയില്‍ ജനിച്ചു വളര്‍ന്ന താരത്തിന് കൂട്ടിനുണ്ടായിരുന്നതും നീറുന്ന ഓര്‍മ്മകളായിരുന്നു. ഇപ്പോഴിതാ വീട് എന്ന തന്റെ സ്വപനം സാക്ഷാത്കരിക്കാനുള്ള ഒരുക്കങ്ങളിലാണ് രഞ്ജുമ്മ.

നിലവില്‍ കൊച്ചി വിമാനത്താവളത്തിന് സമീപം കവരപ്പറമ്പിലുള്ള 9000 ചതുരശ്രയടിയുള്ള വിശാലമായ വാടകവീട്ടിലാണ് താമസം എങ്കിലും വൈകാതെ തന്നെ തന്റെ പുതിയ വീട്ടിലേക്ക് താമസം മാറും എന്നും താരം അറിയിച്ചു. താരത്തിന്റെ വാക്കുകളിലേക്ക്.. കൊച്ചി വിമാനത്താവളത്തിന് സമീപം കവരപ്പറമ്പിലുള്ള 9000 ചതുരശ്രയടിയുള്ള വിശാലമായ വാടകവീട്ടിലാണ് ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത്. അഞ്ചു കിടപ്പുമുറികള്‍, രണ്ടു മൂന്ന് സ്വീകരണമുറികള്‍, വിശാലമായ ഹാള്‍, കിച്ചന്‍, ഏഴെട്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ പാകത്തില്‍ സ്പേസ്…ഇതെല്ലാമുണ്ട് ഈ വാടകവീട്ടില്‍. ഇത്രയും വലിയ ഒരു വീട് വാടകയ്ക്ക് എടുക്കാന്‍ ഒരു കാരണമുണ്ട്. ഞാന്‍ ഇപ്പോള്‍ മറ്റൊരു സ്വപ്നത്തിന്റെ പണിപ്പുരയിലാണ്.

ഞാന്‍ പണികഴിപ്പിക്കുന്ന എന്റെ സ്വന്തം വീടിന്റെ… ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങളിലൂടെ കടന്നുപോയതുകൊണ്ട് എന്റെ പുതിയ വീടിനെക്കുറിച്ച് എനിക്ക് ചില സങ്കല്‍പങ്ങളുണ്ട്. 10000 ചതുരശ്രയടിയുള്ള ഒരു വീടായിരിക്കുമത്. സ്വന്തമായി വീട് പണിയുന്നതിന് മുന്നോടിയായി അത്തരം ഒരു വീട്ടില്‍ താമസിക്കുന്നതിന്റെ അനുഭവം മനസ്സിലാക്കാനാണ് ഞാന്‍ വലിയ വീട് വാടകയ്ക്ക് എടുത്തത് എന്നാണ് താരം പറയുന്നത്.

 

Previous articleസ്വന്തം വീടിനെതിരെ കേസ് കൊടുത്ത ലോകത്തിലെ ആദ്യ നടനാണ് ഞാന്‍..! – ഹരിശ്രീ അശോകന്‍..!!
Next articleഅജിത്തിന്റേയും ശാലിനിയുടേയും കുടുംബ ഫോട്ടോകള്‍ തരംഗമാകുന്നു.. അതിനൊരു കാരണം ഉണ്ട്..!