അങ്ങയുടെ ഇത്തരം ഭാഷാപ്രയോഗങ്ങൾ അങ്ങയുടെ പാർട്ടിയിൽ പോലും അപസ്വരങ്ങൾ ഉയർത്തി തുടങ്ങിയിട്ടുണ്ട്!

കേരള മുഖ്യമന്ത്രിയുടെ നയങ്ങൾക്ക് എതിരെ തന്റെ അഭിപ്രായം കുറിച്ചിരിക്കുകയാണ് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ രെഞ്ചു രഞ്ജിമാർ. രഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, കേരളം ഭരിക്കുന്ന നമ്മുടെ ബഹു: മുഖ്യമന്ത്രി ഓർക്കുക, ഈ ആവേശഭരിതരായി…

കേരള മുഖ്യമന്ത്രിയുടെ നയങ്ങൾക്ക് എതിരെ തന്റെ അഭിപ്രായം കുറിച്ചിരിക്കുകയാണ് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ രെഞ്ചു രഞ്ജിമാർ. രഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, കേരളം ഭരിക്കുന്ന നമ്മുടെ ബഹു: മുഖ്യമന്ത്രി ഓർക്കുക, ഈ ആവേശഭരിതരായി അങ്ങയുടെ മുന്നിൽ വന്ന് കൈകൂപ്പിയ ഞങ്ങൾ ഓരോരുത്തരും അങ്ങയുടെ ചിഹ്നങ്ങളിൽ രേഖപ്പെടുത്തിയ വോട്ടിൻ്റെ പരിണിത ഫലമാണ് അങ്ങ് ഇപ്പോൾ പറയുന്ന ഈ ഭാഷരീധി, ഒരുപാടു വിഷമം ഉണ്ട്, കാരണം അങ്ങ് സ്ത്രികളുടെ മനസ്സിക നിലയം, കണ്ണുനീരും വെറും പ്രഹസനമായി കാണുകയാണോ, ഇവിടെ ഓരോ ബ്യൂട്ടിഷ്യൻ സഹോദരിമാരും അത്മഹത്യയുടെ വക്കിലാണ്, അങ്ങത് മനസ്സിലാക്കണം അപേക്ഷയാണ്, ബിവറേജും കൂടി തുറന്നപ്പോൾ വീടുകളിൽ പട്ടിണി കൂടുകയാണ്, റേഷൻ കിറ്റുകൾ കൊണ്ടു മാത്രം ഒരു കുടുംബം ജീവിക്കാൻ പറ്റില്ല എന്നും ഓർക്കണം, എന്തിനേറെ പറയുന്നു കുഞ്ഞുങ്ങൾക്ക് പഠിക്കാൻ Phoneചാർജ്ജ് ചെയ്യാൻ പോലും ബുദ്ധിമുട്ടുന്ന സ്ത്രികളെ ഇന്നു എനിക്ക് കാണാൻ കഴിഞ്ഞു, ജിവിക്കാനുള്ള അതിയായ ആഗ്രഹമാണ് പലരുടെയും കണ്ണുകളിൽ കണ്ടത്,ഇനിയും തുടർ ഭരണംആഗ്രഹിച്ചിരുന്ന ഞങ്ങളോരോരുത്തരും അങ്ങയുടെ സമയോജിതമായ ഇടപെടൽ പ്രതീക്ഷിക്കുന്നുണ്ട്.

renju renjimar fb post
renju renjimar fb post

അങ്ങ് നമ്മുടെ National Highway കൂടി സഞ്ചരിക്കുമ്പോൾ വണ്ടിയുടെ Spead ഒന്ന് കുറച്ചാൽ കാണാം ബസ്സുകളിലെ തിരക്കുകൾ, ബിവറേജിൻ്റെ മുന്നിലെ തിരക്കുകൾ, കരക്കിടകം തുടങ്ങുന്നതിന് മുമ്പ് കല്യാണ Dress എടുക്കാനുള്ള തിരക്കുകൾ, അപേക്ഷയാണ് പലപ്പോഴും അങ്ങയുടെ ഇത്തരം വാക്കുകൾ ഞങ്ങൾക്ക് പ്രതീക്ഷകൾ ഇല്ലാതാക്കുകയാണ്, കടകൾ തുറന്നില്ലെങ്കിലും ഞങ്ങൾ നികുതി അടയ്ക്കുന്നുണ്ട്, നാളെയുടെ സുര്യോദയം ഒരു കൂട്ടമരണത്തിന് സാക്ഷ്യം വഹിക്കാതിരിക്കട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു, Note, :അങ്ങയുടെ ഇത്തരം ഭാഷാപ്രയോഗങ്ങൾ അങ്ങയുടെ പാർട്ടിയിൽ പോലും അപസ്വരങ്ങൾ ഉയർത്തി തുടങ്ങിയിട്ടുണ്ട്, ഉദാ. 40 വർഷമായി ചെങ്കൊടിയെ പ്രണയിച്ച ഞാൻ തന്നെ, എന്നു കരുതി ചെങ്കൊടി ഉപേക്ഷിക്കില്ല, പൊരുതികൊണ്ടെ ഇരിക്കും, ശബ്ദമുയർത്തികൊണ്ടെ ഇരിക്കും വിജയം കാണും വരെ.