ഏതൊരു അമ്മയെക്കാളും ഭാഗ്യം ലഭിച്ച അമ്മയാണ് ഞാൻ!

കഠിനാധ്വാനത്തിലൂടെ തനറെ ജീവിത വിജയം കൈവരിക്കുവാൻ കഴിഞ്ഞ പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. തന്റെ പ്രയത്നം കൊണ്ട് തനിക്ക് ഇഷ്ടപെട്ട മേഖലയിൽ തന്നെ ഒരിടം നേടുവാൻ രഞ്ജുവിനു കഴിഞ്ഞു. നിരവധി അപമാനങ്ങളെയും…

കഠിനാധ്വാനത്തിലൂടെ തനറെ ജീവിത വിജയം കൈവരിക്കുവാൻ കഴിഞ്ഞ പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. തന്റെ പ്രയത്നം കൊണ്ട് തനിക്ക് ഇഷ്ടപെട്ട മേഖലയിൽ തന്നെ ഒരിടം നേടുവാൻ രഞ്ജുവിനു കഴിഞ്ഞു. നിരവധി അപമാനങ്ങളെയും തകർച്ചകളെയും നേരിട്ട ഒരു വ്യക്തിയാണ് രെഞ്ചു രഞ്ജിമാർ. എന്നാൽ അതൊന്നും വകവെക്കാതെ മുന്നോട്ട് പോകാൻ അവർക്കായി. ജീവിതത്തിൽ ഉണ്ടായ പല പ്രതിസന്ധി ഘട്ടങ്ങളെയും ആത്മവിശ്വാസത്തോടു കൂടി നേരിടുകയും ഒടുവിൽ വിജയം നേടുവാനും കഴിഞ്ഞ ധീര വനിതാ കൂടിയാണ് രഞ്ജു. എന്നാൽ ശത്രുക്കളും താരത്തിന് കുറവല്ല. ഇപ്പോൾ അവർ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ പങ്കു വെച്ചിട്ടുള്ള കുറിപ്പാണു ശ്രദ്ധ നേടിയിരിക്കുന്നത്.

Renju Renjimar about bigg boss
Renju Renjimar about bigg boss

അമ്മ എന്നു പറയുമ്പോൾ സഹനശക്തിയുടെ പര്യായപദമായിട്ടാണ് എല്ലാവരും കാണുന്നതും, പറയുന്നതും, എന്നാൽ എത്ര അമ്മമാർ സഹനശക്തിയുടെ ഭാവമാകുന്നു എന്നത് ഇന്നും ചോദ്യചിഹ്നമാണ്, എൻ്റെ സംബന്ധിച്ചു പറയുകയാണെങ്കിൽ എൻ്റെ സഹനശക്തി മുഴുവ് ‘ ഞാൻ ആരാണൊ എന്നതിലായായി, ജീവിതത്തിൻ്റെ യാത്രയിൽ എവിടെ വച്ചൊ കുറെ കുട്ടികൾ എന്നെ അമ്മെ എന്നു വിളിക്കാൻ തുടങ്ങി, തുടക്കത്തിൽ ഞാനത് ഉൾക്കൊണ്ടിരുന്നില്ല സത്യം,, കാരണം എൻ്റെ മനസ്സിലെ അമ്മച്ചിത്രവും, കുട്ടികളും മറ്റൊരു വർണ്ണ കാഴ്ച്ചയായിരുന്നു, എന്നാൽ അവരിലേക്ക് ഞാൻ ഇറങ്ങി ചെന്നപ്പോൾ എൻ്റെ മനസ്സിൻ്റെ വർണ്ണകാർഴ്ച്ചകൾ മങ്ങാൻ തുടങ്ങി,, യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ തുടങ്ങി,, പതുക്കെ പതുക്കെ ഞാൻ ഞാൻ തിരിച്ചറിഞ്ഞു അവർ എൻ്റെ മക്കളാണ്, ഞാനവരുടെ അമ്മയും അതെ ഏതൊരു അമ്മയെക്കാളും ഭാഗ്യം ലഭിച്ച അമ്മയാണ് ഞാൻ, ഒരു Make up Artist എന്ന നിലയിൽ കഴിഞ്ഞ 20 വർഷത്തിൻമേലായി വിവിധ കല്യാണങ്ങൾക്ക് പെൺക്കുട്ടികളെ അണിയിച്ചൊരുക്കി, എന്നാൽ എൻ്റെ മക്കളെ അവരുടെ വിവാഹനാളിൽ ഒരുക്കാൻ ഭാഗ്യം ലഭിച്ച ഒരമ്മയാണ് ഞാൻ,, ഒത്തിരി ഒത്തിരി അഭിമാനത്തോടെയും, സന്തോഷത്തോടെയും, ഓരോ കുട്ടികളെയും കൈ പിടിച്ചു കൊടുക്കുമ്പോൾ ഇനിയുമുണ്ട് മനസ്സിൽ കുറെ മോഹങ്ങൾ,, ദൈവം കണ്ണുതുറന്ന് അതെല്ലാം നടത്തി തരാൻ ഭാഗ്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.