നിങ്ങൾ എറിയുന്ന ഓരോ കല്ലുകളും നാളെ നിങ്ങൾക്കുനേരെ വരാതിരിക്കട്ടെ!

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ് ആണ് രെഞ്ചു രെഞ്ചുമാർ. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ…

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ് ആണ് രെഞ്ചു രെഞ്ചുമാർ. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്ക് വേണ്ടി പോരാടുന്ന ഒരു ട്രാൻസ് വുമൺ കൂടിയാണ് രെഞ്ചു രഞ്ജിമാർ. തന്റെ നിലപാടും ആശയങ്ങളും ആരുടെ മുന്നിലും വ്യക്തമാക്കാൻ ഒരു മടിയും ഇല്ലാത്ത സ്ത്രീകളിൽ ഒരാൾ കൂടിയാണ് രെഞ്ചു. അടുത്തിടെയായിരുന്നു രെഞ്ചുവിന്റെ വളർത്തുമകൾ അനന്യ കുമാരിൽ ഈ ലോകത്തിൽ നിന്നും യാത്ര ആയത്. അനന്യയുടെ വിയോഗം റേഞ്ചുവിനെ മാനസികമായി ഒരുപാട് അലട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രെഞ്ചു തന്റെ ഫേസ്ബുക്കിൽ സുഹൃത്തുക്കൾക്കൊപ്പമുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. വലിയ വിമർശനം ആയിരുന്നു ആ ചിത്രങ്ങൾക്ക് ലഭിച്ചത്. മാത്രവുമല്ല ചില ഓൺലൈൻ മാധ്യമങ്ങൾ അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അത്തരത്തിൽ പുറത്ത് വന്ന വാർത്തകളോട് പ്രതികരിക്കുന്ന രെഞ്ചു ഇപ്പോൾ. രെഞ്ചുവിന്റെ വാക്കുകൾ ഇങ്ങനെ,

ഇതിന് മറുപടി പറയണൊ വേണ്ടയൊ എന്ന് just ആലോചിച്ചു, പക്ഷേ ഉത്തരം കൊടുക്കണം എന്നു തോന്നി,, അമ്മയെ വിറ്റും ചില online മാധ്യമങ്ങൾ ശ്രദ്ധ പിടിച്ചുപറ്റും എന്നു കേട്ടിട്ടുണ്ട്, നിനക്കൊന്നും മനസ്സാക്ഷി ഇല്ലെ ,,,,??? നിൻ്റെയൊക്കെ വീട്ടിലാണ് ഈ ദുരിധം സംഭവിച്ചതെങ്കിൽ, ആരൊക്കെ കേറി ഇറങ്ങുന്നു എന്നു നോക്കിയിരിക്കുമൊ,, ഇതിൽ uploard ചെയ്തിരിക്കുന്ന എൻ്റെ ഫോട്ടോകളുടെ Date നോക്കിയാൽ മനസ്സിലാക്കാൻ കഴിയും, ‘എൻ്റെ ആശ്വസിക്കാനും, എൻ്റെ ദു:ഖത്തിൽ പങ്കുചേരാനും 30 ന് എൻ്റെ വീട്ടിൽ വന്ന എൻ്റെ സുഹൃത്തുക്കൾക്ക് ഭക്ഷണം കൊടുക്കാൻ എനിക്കു കഴിഞ്ഞില്ല, അവർ തന്നെ ഭക്ഷണം order ചെയ്തു എൻ്റെ വീടിൻ്റ ഉമ്മറത്ത് ഇരുന്ന് കഴിച്ചു എന്നെ നിർബന്ധിച്ചു കഴിപ്പിച്ചു ഈ വിഡിയോ ഞാൻ Post ചെയ്തിരുന്നു, എന്നാൽ അതിനെ പോലും കച്ചവടമാക്കാൻ തരം താണ തലക്കെട്ടുകളോടു കൂടി നിങ്ങൾ Post ചെയ്തപ്പോൾ നിങ്ങൾക്കുണ്ടായ ആശ്വാസം ഊഹിക്കാൻ കഴിയുന്നുണ്ട്, നിങ്ങളോടൊന്നും തർക്കിക്കാനൊ, വാദിക്കാനൊ ഞാനില്ല, എന്നെ എനിക്കറിയാം, എന്നെ മനസ്സിലാക്കിയവർക്കറിയാം, നിങ്ങൾ എറിയുന്ന ഓരോ കല്ലുകളും നാളെ നിങ്ങൾക്കുനേരെ വരാതിരിക്കട്ടെ.