എനിക്കൊരു പുരുഷൻ്റെ തുണ കൂടിയെ തീരു എന്ന് ഈ സമയം വരെ തോന്നിയിട്ടില്ല!

കഠിനാധ്വാനത്തിലൂടെ തനറെ ജീവിത വിജയം കൈവരിക്കുവാൻ കഴിഞ്ഞ പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. തന്റെ പ്രയത്നം കൊണ്ട് തനിക്ക് ഇഷ്ടപെട്ട മേഖലയിൽ തന്നെ ഒരിടം നേടുവാൻ രഞ്ജുവിനു കഴിഞ്ഞു. നിരവധി അപമാനങ്ങളെയും…

renju renjimar fb post

കഠിനാധ്വാനത്തിലൂടെ തനറെ ജീവിത വിജയം കൈവരിക്കുവാൻ കഴിഞ്ഞ പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. തന്റെ പ്രയത്നം കൊണ്ട് തനിക്ക് ഇഷ്ടപെട്ട മേഖലയിൽ തന്നെ ഒരിടം നേടുവാൻ രഞ്ജുവിനു കഴിഞ്ഞു. നിരവധി അപമാനങ്ങളെയും തകർച്ചകളെയും നേരിട്ട ഒരു വ്യക്തിയാണ് രെഞ്ചു രഞ്ജിമാർ. എന്നാൽ അതൊന്നും വകവെക്കാതെ മുന്നോട്ട് പോകാൻ അവർക്കായി. ജീവിതത്തിൽ ഉണ്ടായ പല പ്രതിസന്ധി ഘട്ടങ്ങളെയും ആത്മവിശ്വാസത്തോടു കൂടി നേരിടുകയും ഒടുവിൽ വിജയം നേടുവാനും കഴിഞ്ഞ ധീര വനിതാ കൂടിയാണ് രഞ്ജു. എന്നാൽ ശത്രുക്കളും താരത്തിന് കുറവല്ല. ഇപ്പോൾ അവർ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ പങ്കു വെച്ചിട്ടുള്ള കുറിപ്പാണു ശ്രദ്ധ നേടിയിരിക്കുന്നത്.

“എനിക്കൊരു പുരുഷൻ്റെ തുണ കൂടിയെ തീരു എന്ന് ഈ സമയം വരെ തോന്നിയിട്ടില്ല, തോന്നാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, എന്നാൽ നാളെ എനിക്കങ്ങനെ ഒരു തുണ വേണം എന്നു തോന്നിയാൽ എനിക്കയാളെ കണ്ടു പിടിക്കാനും കഴിയും എന്ന ഒരു നിശ്ചയം ഉണ്ട്, ആരും അതിനു വേണ്ടി വെള്ളം തിളപ്പിക്കേണ്ട,, കുറെ പരിപ്പുകൾ കണ്ടതാ,, ഇനിയും ഈ കലത്തിൽ അത്തരം പരിപ്പുകൾ വേവില്ല എന്ന് ഓർമ്മപ്പെടുത്തുന്നു, പിന്നെ ഒരു കാര്യം, എൻ്റെ _ —–> എന്തോ തീർത്തു തരാൻ നീ ആളായിട്ടില്ല” എന്നുമാണ് രഞ്ജു തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. renju-renjikumar

ഒരുപാട് പേരാണ് രഞ്ജുവിന്റെ ഈ പോസ്റ്റിനു പിന്തുണയുമായി ഏത്തിയത്. ഊളകൾക്ക് മറുപടി പറഞ്ഞു വിലയേറിയ സമയം പാഴാക്കരുത് സഹോദരി Be creative, മിടുക്കി renjumma. പട്ടികൾ കുരക്കും. നമ്മൾ mind ചെയ്യണ്ട. നിങ്ങൾ സമൂഹത്തിൽ ആർക്കും ശല്യം ഇല്ലാതെ ജീവിക്കുന്ന വ്യക്തി ആണ് ഒപ്പം ഒരു സ്ത്രീയുമാണ്. മനുഷ്യൻ ആണ് പ്രതികരിച്ചു പോകും. രഞ്ജുമ്മ നിങ്ങൾക്ക് ഞങ്ങളുടെ മനസ്സിൽ വലിയ സ്ഥാനം ആണ്. ഇത്രയും ആളുകൾ ഇഷ്ടപെടുന്നത്തെ ഒരു ഭാഗ്യം അല്ലേ, അങ്ങനെ തീർക്കാൻ വന്നവനോട് അമ്മയുണ്ടോ ചോദിക്കുക. അന്യയായ സ്ത്രീ അമ്മയെ പോലെയാണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാത്ത അവരാണ് അവന്റെ സ്വഭാവവൈകല്യത്തിന് സമാധാനം പറയേണ്ടത് തുടങ്ങിയ കമെന്റുകൾ ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.