കണ്ണെഴുതി, പൊട്ടുവച്ച് നടന്നതുകണ്ട് കളിയാക്കുമായിരുന്നു ; അന്ന് സ്വന്തം ജെന്‍ഡര്‍ പരസ്യമായി ചോദ്യം ചെയ്യപ്പെട്ടു !

നിരവധി പ്രമുഖരായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിലും രഞ്ജു രഞ്ജിമാർ അക്കൂട്ടത്തിൽ പ്രിയപ്പെട്ടവരാണ്. തന്റെ കുറവുകളെ അനുകൂലമാക്കി പടപൊരുതി സമൂഹത്തിനു മുന്നിൽ തല ഉയർത്തി നിന്ന ട്രാൻസ് വുമൺ. അതുകൊണ്ട് തന്നെ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് രഞ്ജു രഞ്ജിമാർ കടന്നു പോയിട്ടുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ തന്റെ ജീവിതത്തെ കുറിച്ച് രണ്ഞു റാണിമാർ ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്. ” കൊല്ലമാണ് എന്റെ സ്വദേശം. കൂലിപ്പണിക്കാരനായ അച്ഛന്റയും കശുവണ്ടി തൊഴിലാളിയായ അമ്മയുടെയും ഇളയമകനായിട്ടായിരുന്നു ജനനം. അഞ്ചാംവയസ്സില്‍ തന്നെ എന്നിലെ പെണ്‍മനസ് ഞാൻ തിരിച്ചറിഞ്ഞു.” എന്ന് പറഞ്ഞു കൊണ്ടാണ് താരം സംസാരിച്ച് തുടങ്ങിയത്. “കണ്ണെഴുതി, പൊട്ടുവച്ച് നടന്നതുകണ്ട് വീട്ടില്‍ ചേട്ടന്മാരും ചേച്ചിയും കളിയാക്കിയിരുന്നു. എന്നാല്‍ അത് എന്നെ തളര്‍ത്തിയില്ല. കാരണം എന്നിലെ പെണ്‍കുട്ടിയെ തന്റെ അമ്മ അംഗീകരിച്ചിരുന്നു. 19-ാം വയസിലാണ് കൊച്ചിയിലെത്തുന്നത്. എന്തെങ്കിലും ജോലി ചെയ്ത് പഠനം തുടരാം എന്നായിരുന്നു ആഗ്രഹം. ടി.വി. പ്രഭാകരന്റെ ഓഫിസില്‍ 3000 രൂപ ശമ്പളത്തില്‍ ജോലിക്കു കയറി. പഠനം നടന്നില്ലെങ്കിലും കിട്ടിയ ജോലിയില്‍ തൃപ്തിയായിരുന്നു. പകല്‍ മുഴുവന്‍ ആണ്‍കുട്ടിയായിരുന്നെങ്കിലും അര്‍ധരാത്രി വരെ കാത്തിരുന്ന് കണ്ണെഴുതി, പൊട്ടുതൊട്ട് മനസു പറയും പോലെ വേഷമിട്ട് പുറത്തിറങ്ങുമായിരുന്നു. ഈ കാലത്ത് ഞാൻ ഒരുപാട് ജോലികള്‍ ചെയ്തിരുന്നു. ആയിടയ്ക്കാണ് ഒരു സുഹൃത്തിനൊപ്പം മേക്ക് അപ് വര്‍ക്ക് കാണാന്‍ പോകുന്നത്. അവിടെ വച്ച് ടച്ച് അപ്പില്‍ സഹായിച്ചു തുടങ്ങി. ടച്ച് അപ്പില്‍ സഹായിച്ചും, ഡാന്‍സ് പരിപാടികള്‍ക്ക് കുട്ടികള്‍ക്ക് മെയ്ക്ക് അപ്പ് ഇട്ടുമാണ് തുടങ്ങുന്നത്. പിന്നീട് ആര്‍എല്‍വി ഉണ്ണിക്കൃഷ്ണനൊപ്പം കുറെ നാള്‍ ഉണ്ടായിരുന്നു. ആ കാലത്തായിരുന്നു യുവജനോത്സവ വേദിയില്‍ നിന്നും അപമാനം ഏറ്റുവാങ്ങേണ്ടി വന്നു. സ്വന്തം ജെന്‍ഡര്‍ പരസ്യമായി ചോദ്യം ചെയ്യപ്പെട്ടു.” എന്നാൽ അതിൽ നിന്നെല്ലാം ഉയർന്നു വരികയായിരുന്നു രഞ്ജു രഞ്ജിമാർ.

Aswathy