ആശ്രയം ഇല്ലാതെ ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കുമോ? ആര്‍ക്കു വേണ്ടി എന്റെ കൈത്താങ്ങിനെ ഞാന്‍ ഒഴിവാക്കി..?

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് തന്നെ വലിയ പ്രചോദനമാണ് രഞ്ജു രഞ്ജിമാറിന്റെ ജീവിതം. സ്വന്തം ശരീരവും മനസ്സും ആഗ്രഹിക്കുന്ന ജീവിതത്തിലേക്ക് എത്തിച്ചേരാന്‍ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങഘള്‍ തരണം ചെയ്താണ് ഇന്ന് കാണുന്ന നിലയിലേക്ക് അവര്‍ എത്തിയപ്പെട്ടത്.…

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് തന്നെ വലിയ പ്രചോദനമാണ് രഞ്ജു രഞ്ജിമാറിന്റെ ജീവിതം. സ്വന്തം ശരീരവും മനസ്സും ആഗ്രഹിക്കുന്ന ജീവിതത്തിലേക്ക് എത്തിച്ചേരാന്‍ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങഘള്‍ തരണം ചെയ്താണ് ഇന്ന് കാണുന്ന നിലയിലേക്ക് അവര്‍ എത്തിയപ്പെട്ടത്. ഇന്ന് കേരളത്തില്‍ തന്നെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി ഉച്ചത്തില്‍ ശബ്ദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രഞ്ജു.

തന്റെ ജീവിതത്തിലേക്കും സ്വാകാര്യതയിലേക്കും കടന്നു കയറ്റം ചെയ്യുന്നവര്‍ക്ക് എതിരെ ശക്തമായ മറുപടിയുമായി താരം രംഗത്ത് വരാറുണ്ട്. ഇപ്പോഴിതാ രഞ്ജു രഞ്ജിമാര്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
എനിക്കാരുടെയും, സഹായം വേണ്ട, ആരുടെയും ആശ്രയം ഇല്ലാതെ ഞാന്‍ ജീവിക്കും ഇത് പറയാത്തവരായി ആരും തന്നെ നമ്മുടെ ചുറ്റുവട്ടത്തുണ്ടാവില്ല, ?? ചില സന്ദര്‍ഭങ്ങളില്‍ ഞാനും പറഞ്ഞിട്ടുണ്ട്, വസ്തുതാപരമായി ചിന്തിച്ചാല്‍, നമുക്കാശ്രയം ഇല്ലാതെ ഈ ഭൂമിയില്‍ ജീവിച്ചു തീര്‍ക്കാന്‍ കഴിയുമോ, Never Ever, നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന കാഴ്ചകള്‍ പലതാണു,

ഒരിക്കലെങ്കിലും സഹായം കൈപ്പത്തവര്‍ ഉണ്ടാവില്ല മനസികമായും, ശരീരികമായും, വാണിജ്യപരമായും പലപ്പോഴും നാം ആശ്രിതരാണ്, ഈ ചിന്ത, അറിവ് നമുക്ക് എപ്പോഴും ഉണ്ടാകണം, ഒഴുവാക്കാനും, പുറംതള്ളാനും നമുക്കെളുപ്പം കഴിയും, അത് മനുഷ്യന്റെ ഒരു കഴിവാണ്, പക്ഷെ കാലം കുറെ കടന്നുപോകുമ്പോള്‍ നമ്മള്‍ പുറകോട്ടു ചിന്തിക്കും എന്തിനുവേണ്ടി, ആര്‍ക്കു വേണ്ടി

എന്റെ കൈത്താങ്ങിനെ ഞാന്‍ ഒഴുവാക്കി, അത് അമ്മയാകാം, സുഹൃതാവാം, ആരുമാകാം, നമ്മുടെ ഭാഗത്തു നിന്നും മാത്രം ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, തിരിച്ചു അവര്‍ നമ്മളായിരുന്നെകില്‍ എന്ന് കൂടി ചിന്തിച്ചു നോക്കു, ഇതായിരിക്കും അവസ്ഥ ചില കാര്യങ്ങളില്‍… എന്നാണ് രഞ്ജു രഞ്ജിമാര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.