രണ്ട് ടിക്കറ്റ് എടുത്തു..രണ്ടിനും സമ്മാനമടിച്ചു!!! വാക്ക് പാലിച്ച് രഞ്ജു രഞ്ജിമാര്‍ എത്തി സന്തോഷം പങ്കിടാന്‍

ജീവിതത്തിലെ കഠിന പാതകള്‍ മറികടന്നാണ് ഇന്ന് അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ട്രാന്‍സ്‌ജെന്‍ഡര്‍ രഞ്ജു രഞ്ജിമാര്‍ മാറിയത്. അവഗണിക്കപ്പെട്ട ഭൂതകാലത്തില്‍ നിന്നാണ് രഞ്ജു ഈ ദൂരമത്രയും കീഴടക്കിയത്. 20 വര്‍ഷത്തോളമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്ത് പ്രവര്‍ത്തിക്കുകയാണ് താരം.

സമൂഹമാധ്യമങ്ങളില്‍ സജീവമായ രഞ്ജു തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യലിടത്ത് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താനെടുത്ത ലോട്ടറിക്ക് സമ്മാനം ലഭിച്ച സന്തോഷം പങ്കുവച്ചിരിക്കുകയാണ് രഞ്ജു രഞ്ജിമാര്‍. ഒരു പ്രായമായ അമ്മയില്‍ നിന്നും രഞ്ജു എടുത്ത രണ്ട് ടിക്കറ്റുകള്‍ക്കും സമ്മാനമടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ അപ്‌സര ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍, ഈ അമ്മയുടെ പക്കല്‍ നിന്നും രണ്ട് ലോട്ടറി എടുത്തിരുന്നു. രണ്ട് ടിക്കറ്റിനും കൂടി ആയിരം രൂപ അടിച്ചിട്ടുണ്ട് എനിക്ക്. സമ്മാനം ലഭിച്ചാല്‍ അമ്മയെ കാണാന്‍ വരുമെന്ന് പറഞ്ഞിരുന്നു. ആ വാക്ക് പാലിച്ച് എത്തിയിരിക്കുകയാണ് താരം.

പിന്നാലെ സമ്മാനത്തുകയില്‍ നിന്നും 500 രൂപ രഞ്ജു ആ അമ്മയ്ക്ക് തന്നെ നല്‍കുന്നുമുണ്ട്. ബാക്കിയുള്ള 500 രൂപയ്ക്കും അവരില്‍ നിന്നു തന്നെ വീണ്ടും രഞ്ജു ടിക്കറ്റ് എടുക്കുകയും ചെയ്തിരിക്കുകയാണ്.

അമ്മയുടെ കൈകള്‍ ഭാഗ്യമുള്ളതാണ്, എടുത്ത രണ്ടെണ്ണത്തിനും 500 വീതം അടിച്ചു, കണ്ണടച്ചിട്ടു ഇരുട്ടാണെന്നു പറയുന്നവരുടെ ഇടയില്‍ ഇതുപോലെ ജീവിക്കാന്‍ ഓടുന്നവരെ അല്ലെ സഹായിക്കേണ്ടത്, ലവ് യു അമ്മ.. എന്നാണ് രഞ്ജു
വീഡിയോ പങ്കുവച്ചു കൊണ്ട് കുറിച്ചത്. കഴിഞ്ഞ ദിവസം ഈ അമ്മയുടെ കൈയ്യില്‍ നിന്നെടുത്ത 12 ടിക്കറ്റിന് സമ്മാനമടിച്ചെന്നു രഞ്ജു പറയുന്നു.

Anu B