Saturday, December 3, 2022
HomeFilm Newsറിമിയോടൊപ്പം പോയപ്പോഴാണ് അത് സംഭവിച്ചത്..! അനുഭവം തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാര്‍..!

റിമിയോടൊപ്പം പോയപ്പോഴാണ് അത് സംഭവിച്ചത്..! അനുഭവം തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാര്‍..!

ഗായിക റിമി ടോമിയോടൊപ്പം യാത്രയില്‍ വെച്ച് സംഭവിച്ച അപകടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. കൗമുദി ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇതേ കുറിച്ച് പറഞ്ഞത്. വാഹനങ്ങളില്‍ യാത്രകള്‍ ചെയ്യുമ്പോള്‍ സെലിബ്രിറ്റികള്‍ക്ക് പരിഗണന കിട്ടുന്നതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു രഞ്ജു രഞ്ജിമാര്‍. വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന സെലിബ്രിറ്റികള്‍ക്ക് പരിഗണനകള്‍ കിട്ടുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.

അത് റിമി ടോമിയോടൊപ്പം പോയപ്പോള്‍ ആയിരുന്നു എന്നും രഞ്ജു പറയുന്നു.. ഒരിക്കല്‍ ഒരു പരിപാടിയ്ക്ക് വേണ്ടിയാണ് റിമിയോടൊപ്പം യാത്ര ചെയ്തത്… അന്ന് റോഡില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനത്തെ മറ്റൊരു വാഹനം വന്ന് ഇടിച്ച സംഭവത്തെ കുറിച്ചാണ് രഞ്ജു പറഞ്ഞത്. ഇടിച്ച വാഹനത്തിന് കേടുപാട് പറ്റിയിരുന്നു.. അപ്പോഴേക്കും ആളുകള്‍ കൂടി പലരും പലതും പറയാന്‍ തുടങ്ങി..

എന്നാല്‍ കാറില്‍ റിമി ടോമി ആണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ രംഗം ശാന്തമായി എന്നാണ് അന്നത്തെ അനുഭവത്തെ കുറിച്ച് രഞ്ജു പറയുന്നത്. കോഴിക്കോട് ഒരു പ്രോഗ്രാം കഴിഞ്ഞ് വരുമ്പോഴായിരുന്നു ഈ സംഭവം. ആളുകള്‍ ചീത്ത പറഞ്ഞ് തുടങ്ങിയപ്പോള്‍ റിമിയ്ക്ക് പേടി ആയി തുടങ്ങി. എന്നാല്‍ താരത്തെ ആളുകള്‍ തിരിച്ചറിഞ്ഞതോടെ..

ചേച്ചി വിഷമിക്കണ്ട എന്നെല്ലാം പറഞ്ഞ് അവര്‍ സമാധാനിപ്പിച്ചു.. അത് സെലിബ്രിറ്റി ആയതിന്റെ പരിഗണനയും ഒപ്പം ആളുകളോട് അവര്‍ കാണിക്കുന്ന സ്‌നേഹവുമാണ്.. റിമി ആളുകളില്‍ ഉണ്ടാക്കിയെടുത്ത ഒരു നല്ല ഇംപാക്ട് കൊണ്ടാണ് അന്ന് വലിയ ഒരു പ്രശ്‌നം ഉണ്ടാകേണ്ടിയിരുന്ന സാഹചര്യം മയപ്പെട്ട് പോയത് എന്നും രഞ്ജു രഞ്ജിമാര്‍ അനുഭവം പങ്കുവെച്ച് പറയുന്നു.

Related News