ഡിമ്പലിനേയും റംസാനെയും എനിക്ക് മറക്കാൻ കഴിയില്ല, രഞ്ജു രഞ്ജിമാർ!

കാലം ഒരുപാട് മാറിയിട്ടുണ്ടെങ്കിലും നമ്മുടെ സാക്ഷര കേരളത്തിൽ ട്രാൻസ്‌ജെൻഡർ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾ പുച്ഛത്തോടെയാണ് അവരെ നോക്കുന്നത് തന്നെ. അത് കൊണ്ട് തന്നെ സമൂഹത്തിൽ ഒറ്റപെട്ടു ജീവിക്കാൻ ആണ് ഇത് പോലെയുള്ളവർ ആഗ്രഹിക്കുന്നത്.…

കാലം ഒരുപാട് മാറിയിട്ടുണ്ടെങ്കിലും നമ്മുടെ സാക്ഷര കേരളത്തിൽ ട്രാൻസ്‌ജെൻഡർ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾ പുച്ഛത്തോടെയാണ് അവരെ നോക്കുന്നത് തന്നെ. അത് കൊണ്ട് തന്നെ സമൂഹത്തിൽ ഒറ്റപെട്ടു ജീവിക്കാൻ ആണ് ഇത് പോലെയുള്ളവർ ആഗ്രഹിക്കുന്നത്. കുറ്റപെടുതലില്ലാത്ത, പുച്ഛത്തോടെയുള്ള നോട്ടം ഇല്ലാത്ത, അവരുടെ കുറവുകളെ അംഗീകരിക്കുന്ന ഒരു ലോകമാണ് ഇവരുടെ സ്വപ്നം. അതിനായി അവർ കൂടുതൽ കരുത്താർജിക്കുകയും ചെയ്തു. എന്നാൽ കാലം ഇന്ന് ഒരുപാട് മാറി. സ്ത്രീയോടും പുരുഷനോടും ഒപ്പം തന്നെ ട്രാന്സ്ജെന്ഡേഴ്സിലും തുല്യ പ്രദാനം ലഭിക്കുവാൻ തുടങ്ങി. എല്ലാവിധ മാനുഷിക പരിഗണനകൾ നൽകി കൊണ്ട് തന്നെ സർക്കാരും അവർക്കായി പ്രത്യേക ആനുകൂല്യങ്ങൾ നൽകാനും സർക്കാർ ജോലികൾ ചെയ്യാനുമുള്ള അവകാശങ്ങൾ അവർക്കും നേടിക്കൊടുത്തു. അങ്ങനെ സമൂഹത്തോട് പോരാടി ജീവിത വിജയം നേടിയ ഒരു ട്രാൻസ് വുമൺ ആണ് രെഞ്ചു രഞ്ജിമാർ.

ഇപ്പോൾ താൻ ബിഗ് ബോസ് റീലിറ്റി ഷോയിൽ ആർക്കാണ് വോട്ട് ചെയ്യുന്നത് എന്ന് തുറന്ന് പറയുകയാണ് രെഞ്ചു. ലക്ഷക്കണക്കിന് ആരാധകർ ഉള്ള ഒരു മലയാളം റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരാണ് തങ്ങളുടെ ഇഷ്ട്ടമത്സരാര്ഥികളെ പിന്തുണച്ച് കൊണ്ട് രംഗത്ത് വരുന്നത്. ഇപ്പോൾ തന്റെ ഇഷ്ട്ട മത്സരാർത്ഥികൾ ആരൊക്കെ ആണെന്ന് തുറന്ന് പറയുകയാണ് രെഞ്ചു രഞ്ജിമാർ. താൻ വോട്ട് ചെയ്യുന്നതും ചെയ്യാൻ പോകുന്നതും ടിമ്പലിനും റംസാനും ആണെന്ന് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ കൂടി തുറന്ന് പറയുകയാണ് താരം. ഒരു ട്രാൻസ്‌ജെൻഡർ വുമൺ എന്ന നിലയിൽ തന്റെ വോട്ട് ടിമ്പലിനും റംസാനും ആണെന്നാണ് രെഞ്ചു രെഞ്ചിമാർ പറയുന്നത്.

ട്രാൻസ് കമ്മ്യൂണിറ്റിയെ ഒരുപാട് സഹായിക്കുന്ന വ്യക്തികൾ ആണ് ടിമ്പലും റംസാനും. റംസാനെ എനിക്ക് അവൻ പിച്ചവെച്ച് നടക്കുന്ന നാൾ മുതൽ അറിയാം. ഡാൻസർ ആയി അറിയപ്പെടാൻ തുടങ്ങിയപ്പോഴും എല്ലാം അവൻ ഒരേ  രീതിയിൽ തന്നെയാണ് എന്നോട് നിന്നിട്ടുള്ളത്. ടിമ്പലും അങ്ങനെ തന്നെ. മറ്റൊരാളുടെ വിഷമത്തിൽ വിഷമിക്കുകയും അയാളുടെ കണ്ണീര് ഒപ്പാൻ മനസ്സുമുള്ള ഒരു ആൾ ആണ് ടിമ്പലും. അത് കൊണ്ട് തന്നെ എന്റെ വോട്ട് ഇവർക്ക് രണ്ടുപേർക്കും ആണെന്ന് പറയുകയാണ് രെഞ്ചു രഞ്ചിമാർ.