വിഢ്ഡികളെ..! നിന്റെയൊക്കെ വീടിന്റെ പിറകിലൂടെ ആരെങ്കിലും പോകുന്നുണ്ടോ എന്ന് നോക്ക്… പൊട്ടിത്തെറിച്ച് രഞ്ജു രഞ്ജിമാര്‍

രഞ്ജുമ്മ എന്ന് ആരാധകരും പ്രിയപ്പെട്ടവരും സ്‌നേഹത്തോടെ വിളിക്കുന്ന രഞ്ജു രഞ്ജിമാര്‍ ഇന്ന് കേരളത്തിലെ വളരെ തിരക്കേറിയ സെലിബ്രിറ്റി മേക്ക്അപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്. ഒരു ട്രാന്‍സ് ആക്ടിവിസ്റ്റ് കൂടിയാണ് ഇവര്‍. ഈ അടുത്തിടെയാണ് താരത്തെ കുറിച്ച്…

രഞ്ജുമ്മ എന്ന് ആരാധകരും പ്രിയപ്പെട്ടവരും സ്‌നേഹത്തോടെ വിളിക്കുന്ന രഞ്ജു രഞ്ജിമാര്‍ ഇന്ന് കേരളത്തിലെ വളരെ തിരക്കേറിയ സെലിബ്രിറ്റി മേക്ക്അപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്. ഒരു ട്രാന്‍സ് ആക്ടിവിസ്റ്റ് കൂടിയാണ് ഇവര്‍. ഈ അടുത്തിടെയാണ് താരത്തെ കുറിച്ച് പലതരം കുപ്രചരണങ്ങള്‍ ചിലര്‍ പടച്ചു വിട്ടത്. അതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളിൽ  സജീവമായ താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറയുകയും പ്രതികരിക്കുകയും ചെയ്തത്.

താരം വിവാഹം കഴിച്ചുവെന്നും വിദേശത്തുള്ള ഒരാളുമായി പ്രണയത്തിലാണെന്നും തുടങ്ങി അടിസ്ഥാനരഹിതമായ പല വാര്‍ത്തകളും വന്നു. എന്നാല്‍ അതൊക്കെ തീര്‍ത്തും വാസ്തവിരുദ്ധമാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ രഞ്ജു പറയുന്നത്. വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടും താരം വ്യക്തമാക്കിയിരിക്കുകയാണ്… രഞ്ജുവിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…ഗോസിപ്പുകള്‍ പടച്ച് വിടുന്നവരുടെ ശ്രദ്ധയ്ക്ക്, എനിക്കൊരു വിവാഹം കഴിക്കണം എന്ന് തോന്നിയാല്‍ അത് നിങ്ങളോട് പറയുവാന്‍ എനിക്ക് ഒരു മടിയുമില്ല അതൊരിക്കലും ഒളിക്കേണ്ട ആവശ്യവുമില്ല, എന്റെ പല ഇന്റര്‍വ്യൂകളിലും ഞാന്‍ പറഞ്ഞിട്ടുണ്ട് വിവാഹത്തെപ്പറ്റി ഞാന്‍ ചിന്തിക്കുന്നില്ല അത്തരം കാര്യങ്ങള്‍ എന്റെ ചിന്തയില്‍ ഇല്ല എന്ന്, എന്നാല്‍ ഈ അടുത്തു എന്നോട് ചിലര്‍ പറയുകയുണ്ടായി, രഞ്ജു രഞ്ജിമാറിനു വിദേശത്തുള്ള ഒരാളുമായി പ്രണയമാണെന്ന്, ഉടനെ വിവാഹം ഉണ്ടാകുമെന്നും കേട്ടപ്പോള്‍ സുഖം തോന്നി വിദേശത്ത് ഹാ ഹാാാ എന്ത് രസം ???????????? എനിക്ക് വില കൂടിയ car, വീട് ഇവയൊക്കെ വാങ്ങി തരുന്നത് അയളാണത്രെ ??, അല്ല അപ്പോള്‍ ഞാന്‍ പണിയെടുക്കുന്നത് ചോരക്കാന്‍ ആണോ –??- കളെ, സഹോദരങ്ങളെ വളരെ വ്യക്തമായ കാഴ്ചപ്പാടുകളോടുകൂടി ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍ വിവാഹമെന്നത് എന്താണെന്നും അത് നമ്മള്‍ക്ക് തരുന്ന ഉത്തരവാദിത്വവും വളരെ വ്യക്തമായി മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാന്‍, ആരെയെങ്കിലും വിവാഹം കഴിച്ച പേരിനു വേണ്ടി ജീവിക്കാനോ, പ്രഹസനം കാണിക്കുവാനും ഞാന്‍ തയ്യാറല്ല കാരണം ഞാന്‍ എന്നെ പറ്റി കൂടുതല്‍ മനസ്സിലാക്കിയിട്ടുണ്ട്, ഈ സമൂഹത്തെ പറ്റി കൂടുതല്‍ പഠിച്ചിട്ടുണ്ട്, ഞങ്ങളിലേക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ലക്ഷ്യം എന്താണെന്ന് വളരെ വ്യക്തമായി എനിക്കറിയാം, എനിക്ക് ഊഹിച്ചെടുക്കാന്‍ എടുക്കാന്‍ കഴിയും, ഒരുതരം ക്യൂരിയോസിറ്റിയില്‍ നിന്ന് ഉടന്‍ എടുക്കേണ്ടതല്ല വിവാഹം,, ഞങ്ങള്‍ക്കിടയിലേക്ക് കടന്നുവരുന്ന ഭൂരിപക്ഷം പ്രണയങ്ങളും വിവാഹങ്ങളും ആയുസ്സ്ന്റെ കാര്യത്തില്‍ വളരെ വീക്ക് ആണ്,

https://www.instagram.com/p/CYHclpdPwVS/?utm_source=ig_web_copy_link

എന്നുകരുതി വിവാഹ ജീവിതം സക്സസ് അല്ല എന്നല്ല ഞാന്‍ പറയുന്നത്, പക്ഷേ ഒരു ഭാഗ്യപരീക്ഷണത്തിന് തല്‍ക്കാലം ഞാന്‍ ഇല്ല, ഇനി എന്റെ പുറകെ നടന്നു എന്റെ ജീവിതം എന്താണെന്നും അതിനെ വിമര്‍ശിക്കാനും കഥകള്‍ ഉണ്ടാക്കാനും നിങ്ങള്‍ കണ്ടെത്തുന്ന സമയം നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാന്‍ ശ്രമിക്കൂ,, അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളെ പറ്റി പഠിക്കാന്‍ ശ്രമിക്കൂ ഒരാളെ പറ്റി എന്ത് തോന്നിയവാസം പറയാം എന്നുള്ള നിങ്ങളുടെയൊക്കെ ധാരണയ്ക്ക് മുന്‍പില്‍ തലകുനിച്ച് പതറാന്‍ ഉള്ളതല്ല എന്റെ ജീവിതം, എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വളരെ വ്യത്യസ്തമാണ് ഈ വേദനകളും വേദനകളും സഹിച്ച് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നുവെങ്കില്‍ ഇതിനേക്കാളേറെ കഷ്ടപ്പാടുകള്‍ ഞാന്‍ സഹിച്ചിട്ടുണ്ട് ഇനിയും സഹിക്കും, അപ്പോള്‍ പറഞ്ഞു വന്നത് മറ്റൊന്നുമല്ല, എനിക്ക് പ്രണയം ഉണ്ടെങ്കില്‍, എനിക്ക് വിവാഹം ഉണ്ടെങ്കില്‍ അതൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ്, നീയൊക്കെ നിന്റെ വീടിന്റെ പുറകുവശത്ത് കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക എന്റെ പുറകെ നടക്കാതെ വിഡ്ഢികള്‍..