വിവാഹത്തോടെ സിനിമയിൽ നിന്ന് പിന്മാറിയ നടി രേണുകയുടെ ഇപ്പോഴത്തെ ജീവിതം!

നമ്മൾ എന്ന ചിത്രത്തിൽ കൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും അതിനു ശേഷം തമിഴിലും തെലുങ്കിലും എല്ലാം നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്ത നടിയാണ് രേണുക മേനോൻ. തുടക്കം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ്…

renuka current life

നമ്മൾ എന്ന ചിത്രത്തിൽ കൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും അതിനു ശേഷം തമിഴിലും തെലുങ്കിലും എല്ലാം നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്ത നടിയാണ് രേണുക മേനോൻ. തുടക്കം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. അത് കൊണ്ട് തന്നെ അതിൽ അരങ്ങേറ്റം കുറിച്ച രേണുകയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അധികം മലയാള സിനിമ ചെയ്യുന്നതിന് മുൻബ് തന്നെ താരത്തിന് തമിഴിലേക്ക് ക്ഷണം വന്നിരുന്നു. അവിടെ നിന്നും തെലുങ്കിലേക്കും. എന്നാൽ സിനിമയിൽ സജീവമായി തന്നെ നിൽക്കുമ്പോഴാണ് താരം പെട്ടന്നൊരിക്കൽ സിനിമയിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം എവിടെ ആണെന്ന് യാതൊരു അറിവും ആരാധകർക്ക് ലഭിച്ചിരുന്നില്ല. താരത്തെ കുറിച്ച് ആരാധകർ അന്വേഷിച്ചുവെങ്കിലും ഫലമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് രേണുക.

ഇന്ന് ഭർത്താവിനും രണ്ടു പെണ്മക്കൾക്കും ഒപ്പം കാലിഫോർണിയയിൽ ആണ് താരം കഴിയുന്നത്. രേണുകയുടെ ഭർത്താവ് സൂരജ് അവിടെ ആണ് ജോലി ചെയ്യുന്നത്. എട്ടു വയസും നാല് വയസ്സും പ്രായമുള്ള രണ്ടു പെൺമക്കളും ഇവർക്കുണ്ട്. 2006 ൽ സൂരജിനെ വിവാഹം കഴിഞ്ഞു കാലിഫോര്ണിയയിലേക്ക് പോയ താരം അവിടെ സ്ഥിര താമസമാക്കിയിരിക്കുകയാണ്. അവിടെ സ്വന്തമായി ഡാൻസ് സ്കൂളും മറ്റുമായി തിരക്കിൽ ആണ് താരം ഇപ്പോൾ. വലിയ രീതിയിൽ ഒന്നും അല്ലെങ്കിലും ഡാൻസിനോടുള്ള താൽപ്പര്യം കൊണ്ടും സമയം പോകാനും വേണ്ടി ആണ് താൻ ഇവിടെ ഡാൻസ് സ്കൂൾ നടത്തുന്നത് എന്നും കുറച്ച് കുട്ടികൾ തന്റെ ഡാൻസ് സ്കൂളിൽ ഉള്ളത് കൊണ്ട് അവരുടെ പ്രോഗ്രാമുകളും പ്രാക്ടീസുകളും മറ്റുമായി ഇപ്പോൾ തിരക്കിൽ ആണെന്നും ആണ് താരം പറഞ്ഞിരിക്കുന്നത്.

ഇന്ത്യക്കാർ കൂടുതൽ ഉള്ളത് കൊണ്ട് തന്നെ എല്ലാ വിശേഷ ദിവസവും അവിടെ ആഘോഷിക്കുമെന്നും തന്റെ രണ്ടു മക്കളെയും നന്നായി മലയാളം എഴുതാനും വായിക്കാനും എല്ലാം താൻ പഠിപ്പിച്ചുണ്ടെന്നും താരം പറഞ്ഞു. അതോടൊപ്പം ഇനി ഒരു തിരിച്ച് വരവ് സിനിമയിൽ ഉണ്ടാകില്ലെന്നും താരം പറഞ്ഞു. എത്ര നല്ല കഥാപാത്രം ആണെന്ന് പറഞ്ഞാലും അങ്ങനെ ഒന്ന് ഉണ്ടാകില്ല എന്നാണ് താരം പറഞ്ഞത്. അങ്ങനെ ആളെ കിട്ടാത്ത അവസ്ഥയല്ല ഇന്ന് സിനിമ ഇൻഡസ്ട്രിയൽ ഉള്ളത്. മാത്രവുമല്ല അഭിനയത്തെ ജീവനായി കൊണ്ട് നടക്കുന്ന ഒരുപാട് പേര് അവിടെ ഉണ്ട്. അവർ അഭിനയിക്കുന്നതല്ലേ അതിന്റെ ശരിയെന്നും താരം പറഞ്ഞു.