സിരുത്തൈ ശിവ ചിത്രം സൂര്യ 42ന്റെ പേര് ഇതാണ്!!

സിരുത്തൈ ശിവ സൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘സൂര്യ 42’. പാൻ ഇന്ത്യൻ ലെവലിൽ ഒരുങ്ങുന്ന പിരിയോഡിക് ചിത്രമാണ് സൂര്യ 42. ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പേര് ‘വീർ’ എന്നാണെന്നുള്ള…

സിരുത്തൈ ശിവ സൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘സൂര്യ 42’. പാൻ ഇന്ത്യൻ ലെവലിൽ ഒരുങ്ങുന്ന പിരിയോഡിക് ചിത്രമാണ് സൂര്യ 42. ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പേര് ‘വീർ’ എന്നാണെന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. സിരുത്തൈ ശിവയുടെ അടുത്ത കാലത്തുള്ള എല്ലാ സിനിമകളും ‘വി’ എന്ന അക്ഷരത്തിലാണ് ആരംഭിച്ചത് അതിനാലാണ് ഈ പേര് ഇട്ടിരിക്കുന്നത് എന്നാണ് പറയുന്നത്. അതേ സമയം നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

സൂര്യ 42 യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽരാജയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ദിഷ പഠാനിയാണ് നായികയായി എത്തുന്നത്. താരത്തിന്റെ ആദ്യ തമിഴ് സിനിമയാണ് സൂര്യ 42.അടുത്തിടെയാണ് ദിഷ ചിത്രത്തിൽ ജോയിൻ ചെയ്തത്.

ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു സിനിമ ഈ വർഷം തന്നെ പ്രദർശനത്തിന് എത്തുമെന്നാണ് കരുതുന്നത്.പത്ത് ഭാഷകളിലായി ഒരുങ്ങുന്ന സിനിമയിൽ ഏതാണ്ട് 13 കഥാപാത്രങ്ങളെ നടൻ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഗോവയിൽ പൂർത്തിയായിരുന്നു