മോഹന്‍ലാലിനെ കുറിച്ചോര്‍ത്ത് അഭിമാനം!! ഷൂട്ടിംഗ് സെറ്റിലെ അനുഭവം പങ്കുവെച്ച് സഹ-സംവിധായിക!

ഒടിടി പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം ട്വല്‍ത്ത് മാന്‍ വലിയ വിജയമായിരുന്നു. ഇപ്പോഴിതാ 12ത്ത് മാന്‍ സിനിമയില്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് എത്തിയ സഹ സംവിധായികയുടെ കുറിപ്പാണ്…

ഒടിടി പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം ട്വല്‍ത്ത് മാന്‍ വലിയ വിജയമായിരുന്നു. ഇപ്പോഴിതാ 12ത്ത് മാന്‍ സിനിമയില്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് എത്തിയ സഹ സംവിധായികയുടെ കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ ഷൂട്ടിംഗ് വളരെ നിര്‍ണായക ഘട്ടത്തിലൂടെയായിരുന്നു കടന്ന് പോയത് എന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ സിനിമയുടെ സഹ സംവിധായിക മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്വന്തം ഷോട്ടിന് വേണ്ടി റെഡിയായി വന്ന ശേഷം ഷോട്ട് വൈകും എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതോടെ മറ്റൊരു ഷോട്ടിന് വേണ്ടി അണിയറ പ്രവര്‍ത്തകരെ സഹായിക്കാനുള്ള മനസ്സ് കാണിച്ച ലാല്‍ സാറിനെ കുറിച്ചാണ് സിനിമയുടെ സഹ സംവിധായികയായ രേഷ്മ ശിവകുമാര്‍ കുറിച്ചിരിക്കുന്നത്. സഹ സംവിധായികയുടെ കുറിപ്പ് ഇപ്പോള്‍ ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.

മോഹന്‍ലാല്‍ സെറ്റില്‍ ജോയിന്‍ ചെയ്യുന്ന ദിവസത്തിന് വേണ്ടി എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ട് എന്നാണ് ഇവര്‍ കുറിയ്ക്കുന്നത്. സെറ്റില്‍ എത്തിയിട്ടും ഷോട്ടിന് സമയം ആവാത്തത് കൊണ്ട് അവിടെ നടന്നുകൊണ്ടിരുന്ന മറ്റൊരു ഷോട്ടിന് ബാഗ്രൗണ്ട് സെറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ആര്‍ട്ട് അസിസ്റ്റന്റ് ശരത്തിനെ സഹായിക്കുന്ന ലാല്‍ സാറിനെ എനിക്ക് കാണാന്‍ പറ്റി എന്നാണ് രേഷ്മ കുറിയ്ക്കുന്നത്.

റെഡി ആയി വന്നിട്ട് കുറച്ചുനേരം സ്വന്തം ഷോട്ടിനായി നില്‍ക്കേണ്ടി വന്നാല്‍ അസിസ്റ്റന്റ് ഡയറക്ടറെ ചീത്ത വിളിക്കുന്ന ആര്‍ട്ടിസ്റ്റ് ഉള്ള ഈ ഇന്‍ഡസ്ട്രിയില്‍ . ഒരു പരാതിയുമില്ലാതെ എത്രനേരം വേണമെങ്കിലും കൊടുത്ത കോസ്റ്റൂമില്‍ സ്വന്തം കാരവാനില്‍ പോലും പോകാതെ അടുത്ത ഷോട്ടിനായി സെറ്റില്‍ തന്നെ ഇരിക്കുന്ന ലാല്‍ സാറെ പോലെയുള്ള ആര്‍ട്ടിസ്റ്റുകളെ കാണുമ്പോള്‍ ഉള്ളില്‍ നിന്നും ബഹുമാനം തോന്നുന്നു എന്നും രേഷ്മ കുറിയ്ക്കുന്നു.