വിവാഹം ഇപ്പോൾ കഴിഞ്ഞതേ ഉള്ളു, വിവാഹ ചിത്രങ്ങളുമായി രശ്മി ബോബൻ!

മിനിസ്‌ക്രീനില്നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തി ശ്രദ്ധേയായ നടിയാണ് രശ്മി ബോബന്. മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍ ബോബന്‍ സാമുവലുമായിട്ടുള്ള വിവാഹശേഷമായിരുന്നു രശ്മി സിനിമയിലേക്ക് എത്തുന്നത്.…

reshmi boban new photos

മിനിസ്‌ക്രീനില്നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തി ശ്രദ്ധേയായ നടിയാണ് രശ്മി ബോബന്. മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍ ബോബന്‍ സാമുവലുമായിട്ടുള്ള വിവാഹശേഷമായിരുന്നു രശ്മി സിനിമയിലേക്ക് എത്തുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ജനിച്ച് വളർന്ന സാഹചര്യത്തെ കുറിച്ചെല്ലാം രശ്മി പറഞ്ഞിരുന്നു. അതെല്ലാം വളരെ വേഗം വൈറലായി മാറുകയും ചെയ്തു.വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രശ്മി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ, ബാബാ കല്ല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളിലെ രശ്മിയുടെ പ്രകടനം പ്രത്യേക ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ രശ്മി പങ്കുവെച്ച ഒരു ചിത്രം ആണ്  മീഡിയയിൽ ശ്രദ്ധനേടുന്നത്. തന്റെ വിവാഹം കഴിഞ്ഞതിന് പിന്നാലെ എടുത്ത ചിത്രം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് ബോബനുമൊത്തുള്ള ചിത്രം ജസ്റ്റ് മാരീഡ് എന്ന തലകെട്ടോടു കൂടിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രവും ചിത്രത്തിന് നൽകിയ തലക്കെട്ടും എല്ലാം ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്.

രണ്ടായിരത്തി ഒന്നില് ആയിരുന്നു രേഷ്മിയുടെയും ബോബന്റെയും വിവാഹം.  ‘പെയ്‌തൊഴിയാതെ’ എന്ന പരമ്പരയില് ഒന്നിച്ച് വര്ക്ക് ചെയ്യുമ്പോഴായിരുന്നു ഇരുവരും തമ്മിൽ വിവാഹിതർ ആകുന്നത്. അക്കാലത്ത് പെയ്‌തൊഴിയാതെ പരമ്പരയുടെ അസോസിയേറ്റ് സംവിധായകനായിരുന്നു ബോബന്‍. വിവാഹം കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ എടുത്ത ചിത്രം ആണ് രശ്മി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് രസകരമായ കമെന്റുകളുമായി ഏത്തിയത്. ബോബൻ ചേട്ടൻ അന്നും ഇന്നും ചുള്ളൻ ആണല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം രശ്മി വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. മമ്മൂട്ടി ചിത്രം വണ്ണിൽ ആണ് താരം അവസാനമായി അഭിനയിച്ചത്.