രണ്ട് മനുഷ്യരുടെ സ്വകാര്യ വീഡിയോ കണ്ടിട്ട് അവളെ കൊല്ലണം അവന്‍ ടോക്സിക് ആണ് എന്നൊക്കെ വിധിക്കാന്‍ നിങ്ങള്‍ ആരാണ്???

ദിവസങ്ങള്‍ക്ക് മുമ്പാണ് ഭാര്യയുടെ അവിഹിതം കൈയ്യോടെ പൊക്കിയ മനോവിഷമത്തില്‍ പ്രവാസിയായ ബൈജു രാജു ജീവനൊടുക്കിയത്. താന്‍ ജീവനൊടുക്കിയത് ചെയ്യുന്നതിനുള്ള കാരണവും ഭാര്യയുടെ അവിഹിതത്തെ പറ്റിയും ബൈജു വീഡിയോയില്‍ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെ ബൈജുവിന്റെ ഭാര്യക്കും ഭാര്യവീട്ടുകാര്‍ക്കും…

ദിവസങ്ങള്‍ക്ക് മുമ്പാണ് ഭാര്യയുടെ അവിഹിതം കൈയ്യോടെ പൊക്കിയ മനോവിഷമത്തില്‍ പ്രവാസിയായ ബൈജു രാജു ജീവനൊടുക്കിയത്. താന്‍ ജീവനൊടുക്കിയത് ചെയ്യുന്നതിനുള്ള കാരണവും ഭാര്യയുടെ അവിഹിതത്തെ പറ്റിയും ബൈജു വീഡിയോയില്‍ പങ്കുവച്ചിരുന്നു.

ഇതിനുപിന്നാലെ ബൈജുവിന്റെ ഭാര്യക്കും ഭാര്യവീട്ടുകാര്‍ക്കും നേരെ ഗുരുതരമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ബൈജുവിന്റെ ഭാഗത്താണ് ന്യായമെന്ന് ഒരു വിഭാഗവും അതല്ല ഭാര്യയുടെ ഭാഗത്താണ് ന്യായമെന്നുമാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

ഇപ്പോഴിതാ, വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആര്‍ നായര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിലൂടെയാണ് രശ്മി പറയുന്നത്.

വിവാഹേതര ലൈംഗിക ബന്ധം കുറ്റം അല്ലാതാക്കി കൊണ്ടുള്ള വിധി പാസാക്കുന്ന സമയം സുപ്രീം കോടതി പറഞ്ഞത് അത് ഡിവോഴ്‌സിനുള്ള കാരണമായി പരിഗണിക്കാം എന്നാണ്. അതിനപ്പുറം അതില്‍ കുറ്റമൊന്നുമില്ല. വിവാഹ ജീവിതവും കുടുംബവും ഒക്കെയാണ് ജീവിതത്തിന്റെ പരമോന്നത ലക്ഷ്യങ്ങള്‍ എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു സമൂഹത്തില്‍ ചിലപ്പോള്‍ മനുഷ്യന്‍ ഡിവോഴ്സ് എന്നൊക്കെ കേട്ടാല്‍ അതില്‍ ഭേദം മരണമാണ് എന്നൊക്കെ ചിന്തിച്ച് തകര്‍ന്നു പോയേക്കാം എന്നാണ് രശ്മി പറയുന്നത്.

രണ്ടു മനുഷ്യര്‍ തമ്മിലുള്ള നാല് സ്വകാര്യ സംഭാഷണങ്ങളുടെ വീഡിയോ റിക്കോര്‍ഡിങ്ങും കണ്ടിട്ട് അവളെ കൊല്ലണം അവന്‍ ടോക്സിക് ആണ് എന്നൊക്കെ വിധി പ്രഖ്യാപിക്കാന്‍ നിങ്ങള്‍ ആരാണ്. നിങ്ങളുടെ മകനോ മകളോ ഒന്നും നാളെ ഇങ്ങനെ തകര്‍ന്നു പോകാതിരിക്കണം എങ്കില്‍, ഈ വിവാഹം എന്ന് പറയുന്നത് വലിയ തേങ്ങാ ഒന്നും അല്ല, അത് കഴിച്ചില്ലേലും ഒന്നും സംഭവിക്കില്ല, ഡിവോഴ്സ് എന്നത് ഒരു കരാര്‍ അവസാനിപ്പിക്കല്‍ മാത്രമാണ് അല്ലാണ്ട് അവിടെ ഒന്നും അവസാനിക്കുന്നില്ല എന്ന് പഠിപ്പിച്ചു കൊടുക്കുക. അങ്ങനെ ഒരു ബോധം ഉണ്ടായിരുന്നെങ്കില്‍ ആ മനുഷ്യന്‍ ഇന്നും ഭൂമിയില്‍ ഉണ്ടായേനെ’ എന്നാണ് രശ്മി മുന്നറിയിപ്പായി പറയുന്നത്.